1 November 2024

മോഹൻലാൽ ഹോളിവുഡ് ക്ലാസിക്കുകളിൽ; എഐ നിർമ്മിത വീഡിയോ വൈറലാവുന്നു

അത്ഭുതപ്പെടുത്തുന്ന എ ഐ ജനറേറ്റഡ് ചിത്രങ്ങൾക്കുപിന്നാലെ ചലിക്കുന്ന ദൃശ്യങ്ങളും എളുപ്പമുണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നായപ്പോൾ അതിശയിപ്പിക്കുന്ന ക്രിയേറ്റിവിറ്റിക്കു ലഭിക്കുന്നതു വലിയ കയ്യടിയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ സഹായത്തോടെ ആരെയും ഏത് സാങ്കല്പിക ലോകത്തുമെത്തിക്കാമെന്നതാണ് വാസ്തവം. എ ഐയുടെ അനന്ത സാധ്യതകളെ ഉപയോ​ഗപ്പെടുത്താൻ അനേകം ഓൺലൈൻ ഡിസൈനിങ് സൈറ്റുകളും ഇന്ന് ലഭ്യമാണ്. അത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിന്റേജ് മോഹൻലാലിന്റെ മുഖവും ഹോളിവുഡ് ക്ലാസിക് കാൻവാസുകളും കൂട്ടിച്ചേർത്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.

അത്ഭുതപ്പെടുത്തുന്ന എ ഐ ജനറേറ്റഡ് ചിത്രങ്ങൾക്കുപിന്നാലെ ചലിക്കുന്ന ദൃശ്യങ്ങളും എളുപ്പമുണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നായപ്പോൾ അതിശയിപ്പിക്കുന്ന ക്രിയേറ്റിവിറ്റിക്കു ലഭിക്കുന്നതു വലിയ കയ്യടിയാണ്. ഹോളിവുഡിലെത്തിയ മോഹൻലാലിന്റെ ചലിക്കുന്ന ദൃശ്യങ്ങൾ എ ഐ മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വൈറലായത്.

ടൈറ്റാനിക്ക്, ഗോഡ്‌ഫാദര്‍, റോക്കി, സ്റ്റാര്‍ വാര്‍സ്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മാട്രിക്‌സ്, ജെയിംസ് ബോണ്ട് തുടങ്ങിയ പ്രേക്ഷകപ്രിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ വിന്റേജ് ലാലേട്ടന്റെ മുഖം നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റയില്‍ മാത്രമല്ല, മറ്റു സമൂഹമാധ്യമങ്ങളിലും വൈറലാണിപ്പോൾ ഈ വീഡിയോ.

എഐ ടൂളുകൾ കൈവശമുണ്ടായാൽ മാത്രം ഇത്തരം വീഡിയോകൾ നിർമിക്കാനാവില്ലെന്നും എ ഐ ബോട്ടിനെ പറഞ്ഞുമനസിലാക്കാനുളള കഴിവുകൂടി ക്രിയേറ്റർക്ക് ആവശ്യമാണെന്നുമാണ് കമന്റുകൾ. യഥാർഥ ലോകത്തെയും സാങ്കല്പിക കാലത്തെയും തമ്മിൽ തിരിച്ചറിയാനാവാത്ത വിധമുളള എഐയുടെ വളർച്ച ഭീതിപ്പെടുത്തുന്നതാണെന്നും കമന്റുകളുണ്ട്.

എഐ ചിത്രങ്ങൾ ചെയ്ത് വൈറലായ ജ്യോ ജോൺ മുളളൂർ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ സമീപദിവസങ്ങളിൽ പോസ്റ്റ് ചെയ്ത് എഐ ക്രിയേറ്റഡ് യുണികോൺ കുഞ്ഞുങ്ങളുടെ വീഡിയോയുടെ താഴെ വില എത്രയെന്ന് തിരക്കിയുളള കമന്റുകൾ വന്നിരുന്നു. പേജിലെ പല വീഡിയോകളും യഥാർഥമാണെന്ന് തെറ്റിദ്ധരിക്കുന്നവർ ഏറെയാണ്.

Share

More Stories

ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ?

0
മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ...

മുഖ്യമന്ത്രിയുടെ യാത്രകളിൽ ആവർത്തിക്കുന്ന സുരക്ഷാ വീഴ്ച; പരിശോധിക്കാന്‍ പോലീസ്

0
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം വീണ്ടും സുരക്ഷാ...

രാജീവ് ചന്ദ്രശേഖർ ആഘോഷിക്കപ്പെട്ടപ്പോൾ വിസ്മൃതിയിലായ ടി പി ജി നമ്പ്യാർ

0
| ശ്രീകാന്ത് പികെ ടി.പി.ജി നമ്പ്യാർ അന്തരിച്ചു. എവിടെയും അധികം ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മരണം കടന്ന് പോയി. കേരളത്തിലെ പാലക്കാട് നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന് ഇന്ത്യക്കാരുടെ വീട്ടുപകരണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത പേരായി...

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

0
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ...

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

Featured

More News