9 October 2024

ഇറാനിൽ കളിക്കാനില്ല, ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2ൽ നിന്ന് മോഹന്‍ ബഗാനെ പുറത്താക്കി

ചാമ്പ്യൻസ് ലീഗ് 2ൽ ഇറാനില്‍ നടന്ന സെഫാന്‍-ഇസ്റ്റിക്ലോല്‍ ഡുഷാന്‍ബെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളില്‍ കൂടി ഇസ്രായേലിന്‍റെ മിസൈലുകള്‍ പറന്നിരുന്നു.

സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയതോടെ മോഹന്‍ ബഗാനെ ഏഷ്യന്‍ ചാമ്പ്യൻസ് ലീഗ്-2 ൽ നിന്ന് പുറത്താക്കി ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍. ഈ മാസം രണ്ടിന് ഇറാനിയന്‍ ക്ലബ്ബായ ട്രാക്ടര്‍ എഫ് സിയുമായിട്ടായിരുന്നു മോഹന്‍ ബഗാന്‍ ടബ്രിസില്‍ കളിക്കേണ്ടിയിരുന്നത്. മത്സരത്തിന് തൊട്ടു മുന്‍ദിവസമാണ് ഇറാൻ ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ചിരുന്നു.

ചാമ്പ്യൻസ് ലീഗ് 2ൽ ഇറാനില്‍ നടന്ന സെഫാന്‍-ഇസ്റ്റിക്ലോല്‍ ഡുഷാന്‍ബെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുകളില്‍ കൂടി ഇസ്രായേലിന്‍റെ മിസൈലുകള്‍ പറന്നിരുന്നു. ഇതോടെ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മോഹൻ ബഗാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ലബനിനിലെ സാധുസ സംഘമായ ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസന്‍ നസ്റല്ലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ഇത് മേഖലയിലെ സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചിരുന്നു.

മോഹന്‍ ബഗാനെ പുറത്താക്കിയതോടെ ബഗാന്‍റെ മത്സരഫലങ്ങളെല്ലാം അസാധുവായതായി എഎഫ്‌സി വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ ടീമുകളുടെ ഫൈനല്‍ റാങ്കിംഗ് തീരുമാനിക്കുമ്പോള്‍ ബാഗനുമായുള്ള മത്സരങ്ങളിലെ ഗോളുകളോ പോയന്‍റുകളോ കണക്കാക്കില്ലെന്നും എ എഫ് സി പറഞ്ഞു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തജക്കിസ്ഥാന്‍ ഫുട്ബോള്‍ ക്ലബ്ബായ റാഷവാനെതിരെ മോഹന്‍ ബഗാന്‍ ഗോള്‍രഹിത സമനില പിടിച്ചിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ വാകര്‍ഷ് എസ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച ട്രാക്ടര്‍ എഫ് സിയാണ് ഒന്നാം സ്ഥാനത്ത്.

Share

More Stories

ഇന്ത്യയിൽ ആർഎസ്എസിനെ പൊളിക്കാൻ അത്പോലെ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘങ്ങൾക്ക് മാത്രമേ കഴിയൂ

0
| സയിദ് അബി ആർഎസ് എസ് എന്നും ആശയപരമായി ദൃഢതയും ലക്ഷ്യവുമുള്ള സംഘടനയാണ്. പ്രത്യക്ഷമായി അധികാരത്തിലേക്കോ ഭരണത്തിലേക്കോ അതിന്റെ നേതൃനിര പ്രവേശിക്കുന്നില്ല.അതിൽ പ്രവർത്തിച്ചവരെയും പ്രാദേശിക നേതൃത്വം വഹിച്ചവരെയും ജനാധിപത്യഭരണഇടങ്ങളിൽ കാണാം. എന്നാൽ ആശയപരമായി ഒരു...

ജിദ്ദ ടവർ 2028ൽ പൂർത്തിയാക്കും; ഒരു കിലോമീറ്ററിലധികം ഉയരമുള്ള അംബരചുംബി

0
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ജിദ്ദ ടവറിന്‍റെ നിർമാണം, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്‌ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനി ആണ് നിർമാണ...

ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് താഴുന്നു; ഗംഗയും ഗുരുതര ആശങ്ക ഉയർത്തുന്നു, റിപ്പോർട്ട്‌ ഇതാണ്

0
ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തുവിട്ട റിപ്പോർട്ട് ആഗോള ജലസ്രോതസ്സുകളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഗുരുതരമായ ആശങ്ക ഉയർത്തുന്നു. 2023ൽ ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് അഭൂതപൂർവമായതു പോലെ താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 33...

എഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഭയപ്പെടണം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

0
ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിൻ്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകന്‍ ജോഫ്രി ഇ ഹിൻ്റെൺ. എഐയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതുണ്ടെന്ന് ജോഫ്രി ഇ ഹിൻ്റെൺ പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിൻ്റെണ്‍...

നിരവധി മലയാളികള്‍, ഇസ്രയേല്‍ അതിര്‍ത്തി മേഖലയിൽ; സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ

0
ടെൽ അവീവ്: സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ​ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. സംഘർഷം നിലനിൽക്കുന്നെങ്കിലും തങ്ങൾ...

ഫിലിപ് നോയെല്‍ ബേക്കർ; ഒളിമ്പിക് മെഡലും നോബേല്‍ പുരസ്‌കാരവും ലഭിച്ച ഒരേയൊരാള്‍

0
ലോകത്തില്‍ ഏറ്റവും അധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിൽ ഒന്നാണ് നോബേല്‍ പുരസ്‌കാരം. ശാസ്ത്രം, സമാധാനം ഉൾപ്പെടെയുള്ള ഓരോ മേഖലയിലും തനതായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഒളിമ്പിക് മെഡല്‍ എന്നാല്‍ കായികരംഗത്തെ ഏറ്റവും വിശേഷപ്പെട്ട...

Featured

More News