24 February 2025

ഇനി 5ജി കുതിപ്പ്; 5ജി ടെസ്റ്റിംഗ് പൂര്‍ത്തിയാക്കി എംടിഎന്‍എല്‍

ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് എംടിഎന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് 10 വര്‍ഷ കരാറില്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഒപ്പിട്ടിരുന്നു.

രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്കില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനികള്‍ ശ്രമം തുടങ്ങി. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) കേന്ദ്ര സ്ഥാപനമായ സി-ഡോട്ടുമായി ചേര്‍ന്ന് 5ജി ടെസ്റ്റിംഗ് പൂര്‍ത്തിയാക്കി എന്നാണ് പുതിയ വിവരം.

എംടിഎന്‍എല്ലില്‍ 5ജി സിഗ്നല്‍ കാണിക്കുന്ന ചിത്രം സഹിതം ടെലികോം മന്ത്രാലയം ട്വീറ്റ് ചെയ്‌തിരുന്നു. കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ വികസിപ്പിച്ച 5ജി സാങ്കേതികവിദ്യ വിജയകരമായി സി-ഡോട്ട് പരീക്ഷിച്ചിരിക്കുകയാണ്. പൊതുമേഖല കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഇന്ത്യന്‍ നിര്‍മിത 5ജി സാങ്കേതികവിദ്യയിലാണ് 5ജി വിന്യസിക്കുക എന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ 4ജി വിന്യാസം ബിഎസ്എന്‍എല്‍ നടത്തുന്നതും ഇത്തരത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ബിഎസ്എന്‍എല്ലിനൊപ്പം എംടിഎന്‍എല്ലും 4ജി വിന്യസിക്കുന്നുണ്ട്. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് എംടിഎന്‍എല്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് 10 വര്‍ഷ കരാറില്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഒപ്പിട്ടിരുന്നു.

ദില്ലിയിലും മുംബൈയിലുമാണ് എംടിഎന്‍എല്‍ ഇന്ത്യന്‍ നിര്‍മിത 4ജി എത്തിക്കുക. സ്വകാര്യ മേഖല കമ്പനികളായ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും ഇതിനകം 5ജി നെറ്റ്‌വര്‍ക്കുണ്ട്. ഇവര്‍ക്കിടയിലേക്കാണ് പൊതുമേഖല കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും 5ജിയുമായി രംഗപ്രവേശം ചെയ്യാനിരിക്കുന്നത്.

4ജി വിന്യാസം തന്നെ ഏറെ വൈകിയതില്‍ ടെലികോം രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ ബിഎസ്എന്‍എല്ലിന് 5ജി ടവറുകളും ഉടന്‍ വിന്യസിച്ചേ മതിയാകൂ. അതിനാല്‍ 4ജി വിന്യാസത്തിനൊപ്പം 5ജി വികസനത്തിലും ശ്രദ്ധ പതിപ്പിക്കുകയാണ് ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും. ബിഎസ്എന്‍എല്‍ 4ജി വിന്യാസം പൂര്‍ത്തിയാവാന്‍ 2025 മധ്യേ വരെ കാത്തിരിക്കണം.

Share

More Stories

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

‘പദ്ധതികൾക്കാണ് ഫണ്ട് ലഭിച്ചത്, പക്ഷേ വോട്ടിംഗ് വർദ്ധിപ്പിക്കുന്നതിനല്ല’; ധനകാര്യ മന്ത്രാലയത്തിലെ വെളിപ്പെടുത്തലുകൾ

0
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റെർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) നൽകുന്ന ധനസഹായത്തെ കുറിച്ച് അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടയിൽ, യുഎസ്എഐഡി ധനസഹായവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തുന്ന...

തരൂരിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന മോഹം നടക്കില്ല; ആരേയും ഉയര്‍ത്തി കാട്ടില്ലെന്ന് ഹൈക്കമാന്‍റ്

0
ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പിലും...

‘രാഷ്ട്രീയത്തിൽ ചരിത്രപരമായ സാക്ഷ്യം’; ഡൽഹിൽ ആദ്യമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്ത്രീകൾ ആകുമ്പോൾ

0
പൂർണ്ണമായും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഡൽഹിയുടെ രാഷ്ട്രീയം. 27 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ ഉത്തരവാദിത്തം രേഖ ഗുപ്‌തയ്ക്ക് കൈമാറി. അതേസമയം ആം ആദ്‌മി പാർട്ടി അതിഷിയെ നിയമസഭയിലെ പ്രതിപക്ഷ...

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന്; എൻഐഎ പ്രതികളുടെ മൊഴി രേഖപ്പെടുത്തി

0
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി...

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

Featured

More News