1 July 2024

കേരളത്തിൽ ‘ കൂൺ ഗ്രാമം പദ്ധതി’ വരുന്നു

സമൃദ്ധമായ കാർഷികമേഖലയിൽ സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ സർക്കാർ സഹായത്തോടെ ആകെ 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാന കൃഷി വകുപ്പ് ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന കൂൺ കൃഷിയുടെ ഉൽപ്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 28നു വൈകിട്ട് മൂന്നിന് കൊല്ലം ഏരൂരിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും.

സമൃദ്ധമായ കാർഷികമേഖലയിൽ സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ സർക്കാർ സഹായത്തോടെ ആകെ 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം.

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടികളും നടപ്പിലാക്കും.ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കാർഷിക സെമിനാറുകളും, കാർഷിക പ്രദർശന വിപണന മേളയും സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News