16 February 2025

‘മസ്‌കിൻ്റെ കുഞ്ഞിന് അഞ്ച് മാസം മുമ്പ് ജന്മം നൽകി’; അവകാശ വാദവുമായി ഇൻഫ്ലുവൻസർ

സെൻ്റ് ക്ലെയറിൻ്റെ അവകാശവാദം മസ്‌ക് അംഗീകരിച്ചിട്ടില്ല

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതി ടെസ്ല സിഇഒ ഇലോൺ മസ്‌കിൻ്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശ വാദവുമായി രംഗത്ത്. എക്‌സിലൂടെ ആയിരുന്നു മസ്‌കിൻ്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്‌സിലൂടെ അറിയിക്കുന്നത്.

“അഞ്ച് മാസം മുമ്പ്, ഞാൻ ഒരു പുതിയ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്‌തു. ഇലോൺ മസ്‌ക് പിതാവാണ്,” -ആഷ്‌ലി സെൻ്റ് ക്ലെയർ എക്‌സ് പോസ്റ്റിൽ എഴുതി,”ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ മുമ്പ് ഇത് വെളിപ്പെടുത്തിയിട്ടില്ല, ഇത് പരി​ഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമായി” -എക്‌സ് പോസ്റ്റിൽ പറയുന്നു. തങ്ങളുടെ കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇക്കാരണത്താൽ, മാധ്യമങ്ങൾ ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു.

അതേസമയം, സെൻ്റ് ക്ലെയറിൻ്റെ അവകാശവാദം മസ്‌ക് അംഗീകരിച്ചിട്ടില്ല. മൂന്ന് സ്ത്രീകളിലായി ഇലോൺ മസ്‌കിന് 12 കുട്ടികളുണ്ട്. ആദ്യ ഭാര്യ ജസ്റ്റിനുമായി ആറ് കുട്ടികളാണ് ജനിച്ചത്. 2020നും 2022നും ഇടയിൽ ഗായിക ഗ്രിംസിൽ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. 2021ൽ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോൻ സില്ലിസിൽ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024-ലാണ് ഇരുവർക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.

Share

More Stories

അങ്ങിനെ കേരളത്തെ കുറിച്ച് എല്ലാവരും നല്ലത് പറഞ്ഞാൽ എങ്ങനെ ശരിയാകും?

0
| ശ്രീകാന്ത് പികെ 'ഇന്ത്യ ഗോട്ട് ലാറ്റന്റ്' എന്ന ഷോയിൽ ചില നോർത്ത് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ നടത്തിയ വൾഗർ പരാമർശങ്ങളും തുടർന്നുണ്ടായ വിവാങ്ങളും കേസുമൊക്കെയായിരുന്നു കഴിഞ്ഞ വാരത്തെ പ്രധാന സോഷ്യൽ മീഡിയ...

കോഹ്‌ലി ആർ‌സി‌ബി ക്യാപ്റ്റൻസി നിരസിച്ചത് എന്തുകൊണ്ട്; രജത് പട്ടീദറിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?

0
ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025ന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) രജത് പട്ടീദറിനെ ക്യാപ്റ്റനായി നിയമിച്ചത് പലരെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഐപിഎൽ 2025...

‘റാഗ് മീ നോട്ട്’; സിബിഐ സിനിമകളുടെ ശിൽപി എസ്.എൻ സ്വാമിയുടെ അടുത്ത ചിത്രം റാഗിംഗ് പശ്ചാത്തലത്തിൽ

0
റാഗിംഗ് പശ്ചാത്തലത്തിൽ അടുത്ത സിനിമയുമായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. ‘റാഗ് മീ നോട്ട്’ എന്ന് പേരിട്ട ചിത്രത്തിൽ നായകന്മാരില്ല. കഥാപാത്രങ്ങൾ മാത്രമേ ഉണ്ടാകൂ. അതിക്രൂരമായ റാഗിംഗിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ തിരക്കഥയിൽ...

സന്തോഷ വാർത്ത; യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം, ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

0
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍...

നിങ്ങളുടെ ബാങ്ക് എത്രത്തോളം ആരോഗ്യകരമാണ്; ആർ‌ബി‌ഐ ഈ ബാങ്കുകളെ വിശ്വസിക്കുന്നു

0
ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ ഇടയ്ക്കിടെ ഇത്തരം കേസുകൾ ഉണ്ടാകാറുണ്ട്. കാരണം ഒരു ബാങ്കിൻ്റെ വഷളായി കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി കാരണം ആർ‌ബി‌ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പഞ്ചാബ് ആൻഡ്...

ആം ആദ്‌മി പാർട്ടി പിളർന്നു; നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

0
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എഎപി) പരാജയപ്പെട്ടതിന് ശേഷം പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായി പുറത്തുവന്നു. പരാജയത്തിന് ശേഷം നിരവധി നേതാക്കൾ പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി)...

Featured

More News