3 March 2025

നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി, ദുഖത്തോടെ കുടുംബം

അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതി ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായി അദ്ദേഹത്തിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കോടതി വിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കുമെന്ന് മഞ്ജുഷ പറഞ്ഞു. കോടതിയിൽ നല്ല വാദമുഖങ്ങൾ അവതരിപ്പിച്ചു. ആദ്യ അഭിഭാഷകനെ മാറ്റി രാംകുമാറിനെ നിയമിച്ചിരുന്നതായി മഞ്ജുഷ പറഞ്ഞു.

യൂട്യൂബ് ചാനൽ വഴി അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മൂത്ത മകൾ. അച്ഛൻ്റെ സഹോദരന് എതിരെയാണ് അപവാദ പ്രചരണങ്ങൾ. കഷ്‌ടപ്പെടുന്നത് അച്ഛൻ്റെ സഹോദരനാണ്. അത് കുടുംബത്തെ വേദനിപ്പിക്കുന്നു, ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മൂത്ത മകൾ‌ ആവശ്യപ്പെട്ടു.

പോലീസിൽ നിന്ന് നീതി കിട്ടാതെയാണ് കോടതിയിൽ പോയതെന്ന് മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും പ്രധാന പ്രതികളെ എല്ലാം പോലീസ് സംരക്ഷിക്കുന്നുവെന്നും മഞ്ജുഷ ആരോപിച്ചു. അന്വേഷണം നടക്കുന്നില്ല. സഹായിക്കുന്നവരെ തളർത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദ പ്രചരണം നടത്തുന്നതെന്ന് മ‍ഞ്ജുഷ പറഞ്ഞു.

Share

More Stories

വൻ നേട്ടവുമായി വിഴിഞ്ഞം തുറമുഖം; ഫെബ്രുവരിയിലെ ചരക്ക് നീക്കത്തില്‍ ഒന്നാമത്

0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്‌ത ചരക്കിൻ്റെ അളവില്‍ ഇന്ത്യയിലെ തെക്കു- കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്...

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യൻ യുവതിയെ യുഎഇയിൽ വധശിക്ഷക്ക് വിധേയമാക്കി

0
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരിയായ യുവതിയുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള മുപ്പത്തി മൂന്നുകാരിയായ ഷെഹ്സാദി ഖാൻ...

‘ആർ‌സി 16’ സിനിമയിൽ രാം ചരണും ജാൻ‌വി കപൂറും; പാർലമെന്റിലും ജുമാ മസ്‌ജിദിലും ചിത്രീകരണം

0
ന്യൂഡൽഹി: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'ആർ‌സി 16' എന്ന തെലുങ്ക് ചിത്രത്തിൽ ജാൻ‌വി കപൂറും രാം ചരണും ആദ്യമായി ഒന്നിക്കുന്നു. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ഇരുവരുടെയും മൈസൂർ ഷെഡ്യൂൾ...

എൽ ആൻഡ് ടി ചെയർമാൻ ആയതിന് ശേഷം, ഗൂഗിൾ ജീവനക്കാരെ 30 മണിക്കൂർ ജോലി ചെയ്യാൻ ഉപദേശിച്ചു

0
ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റെലിജൻസ് (എജിഐ) മേഖലയിൽ വളർന്നുവരുന്ന മത്സരത്തിനിടയിൽ ഒരു തരത്തിലും പിന്നോട്ട് പോകാൻ ഗൂഗിൾ ആഗ്രഹിക്കുന്നില്ല. ഈ സമ്മർദ്ദം കണക്കിലെടുത്ത്, കമ്പനിയുടെ സഹസ്ഥാപകൻ സെർജി ബ്രിൻ തൻ്റെ ജീവനക്കാരോട് കൂടുതൽ കഠിനാധ്വാനം...

‘ചിന്തകൾ ഒത്തു പോകുന്നില്ല’; ബിജെപിയുമുള്ള സഖ്യം തള്ളി ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള

0
ബിജെപിയുമായി സഖ്യത്തിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ജമ്മു കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി, സ്വന്തം രാഷ്ട്രീയ കാഴ്‌ചപ്പാടിനോടുള്ള പാർട്ടിയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. "(ബിജെപിയുമായുള്ള) ഒരു സഖ്യത്തെക്കുറിച്ചും ഞങ്ങൾ സംസാരിക്കുന്നില്ല; അതിനായി ഒരു സാധ്യതയോ ആവശ്യമോ...

മൂന്നര വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായത് സ്വന്തം തെറ്റുമൂലമെന്ന് പറഞ്ഞ ജില്ലാ കളക്ടറെ മാറ്റി

0
ലൈംഗിക പീഡനത്തിന് മൂന്നരവയസുകാരി ഇരയായത് സ്വന്തം തെറ്റുമൂലമാണെന്ന് പറഞ്ഞ ജില്ലാ കളക്ടറെ മാറ്റി. തമിഴ്‌നാട്ടിലെ മയിലാടുതുറെ ജില്ലാ കളക്ടര്‍ എപി മഹാഭാരതി നടത്തിയ പ്രസ്‌താവന വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച...

Featured

More News