28 April 2025

കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ്

നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല

പാക്കിസ്ഥാൻ പൗരൻമാരോട് ഇന്ത്യയിൽ നിന്നും വിടാൻ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് നോട്ടീസ് നൽകി. പഹൽഗാം ഭീകര ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. ലോങ്ങ്‌ ടേം വിസയുണ്ടായിരുന്ന കോഴിക്കോട് റൂറൽ പരിധിയിൽ നാല് പേർക്കാണ് നോട്ടീസ് നൽകിയത്.

2007 മുതൽ കേരളത്തിൽ സ്ഥിര താമസക്കാരനായ കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും കൊയിലാണ്ടി എസ്.എച്.ഒ നോട്ടീസ് നൽകി. 1965ല്‍ പാക്കിസ്ഥാനിലേക്ക് വ്യാപാര സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോയിരുന്നു. പിന്നീട് അവിടെ ജോലി ചെയ്‌തു. ബംഗ്ലാദേശ് വിഭജന സമയത്താണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്.

2007ല്‍ ലോങ് ടേം വിസയില്‍ ഇന്ത്യയിലെത്തി. കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അപേക്ഷ ലഭിച്ചിരുന്നുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മറ്റൊരു നടപടി അപേക്ഷയില്‍ ഉണ്ടായില്ലെന്ന് ഹംസ പറയുന്നു. നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കേന്ദ്ര സര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. മറ്റ് നടപടി ക്രമങ്ങള്‍ സര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച്‌ എടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഇന്ത്യയില്‍ കഴിയുന്ന പാക് പൗരന്മാര്‍ ഉടൻ ഇന്ത്യ വിടണമെന്നാണ്.

പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാക്കിസ്ഥാൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.

മെഡിക്കൽ വിസയിലെത്തിയവർ 29നും വിനോദ സഞ്ചാര വിസയിലും മറ്റുമെത്തിയവർ 27-നുള്ളിൽ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്‌ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

Share

More Stories

മ്യാൻമറിൽ സാറ്റലൈറ്റ് ന്യൂസ് ചാനൽ ആരംഭിക്കാൻ ബി‌ബി‌സി

0
മ്യാൻമറിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിന് ശേഷം, ഡൊണാൾഡ് ട്രംപ് ധനസഹായം നൽകുന്നത് നിർത്തിയ യുഎസ് വാർത്താ മാധ്യമമായ ' വോയിസ് ഓഫ് അമേരിക്ക'യ്ക്ക് പകരമായി ബിബിസി മ്യാൻമറിൽ ഒരു പുതിയ വാർത്താ സേവനം ആരംഭിക്കാൻ...

കറാച്ചിയിൽ ‘സെക്ഷൻ 144’ ഏർപ്പെടുത്തി; ഏത് ആക്രമണമാണ് പാകിസ്ഥാൻ ഒഴിവാക്കാൻ ഒരുങ്ങുന്നത്?

0
പഹൽഗാമിലെ ഭീകര ആക്രമണത്തിന് അഞ്ച് ദിവസം പിന്നിട്ടിട്ടും പാകിസ്ഥാൻ്റെ ഭയം ഇപ്പോഴും കുറഞ്ഞിട്ടില്ല. ഈ ഭയം അതിൻ്റെ ഉള്ളിലെ ചുവടുവയ്പ്പുകളിൽ വ്യക്തമായി കാണാം. ഒരു വശത്ത്, കറാച്ചി പോലുള്ള ഒരു വലിയ നഗരത്തിൽ...

ആരതി പറഞ്ഞ ‘ കശ്മീർ സഹോദരന്മാരെ’ കണ്ടെത്തി ഏഷ്യാനെറ്റ് ന്യൂസിൻ്റെ വാര്‍ത്താസംഘം

0
മുസാഫിര്‍, സമീര്‍ - ഇവർ രണ്ടുപേരുമായിരുന്നു പഹൽഗാം ഭീകരാക്രമണത്തിൽ അച്ഛനെ നഷ്ടപ്പെട്ട ആരതി മേനോനെ, സംഭവശേഷം അനുജത്തിയെ പോലെ ചേര്‍ത്തു പിടിച്ച കശ്മീരികള്‍. മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ ദുരന്താനുഭവം വിവരിക്കുമ്പോള്‍ ആരതി തന്നെയാണ്...

‘ഇന്ത്യ പാകിസ്ഥാനെ തളക്കും’; അമേരിക്ക ശാന്തത പാലിക്കും, ചൈന നിശബ്‌ദത പാലിക്കും?

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഭവങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ തകർക്കുക മാത്രമല്ല, ആഗോള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതും...

സിനിമകളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം; ഇന്ത്യൻ സിനിമയുടെ വളർന്നുവരുന്ന ആധിപത്യം; നാനി സംസാരിക്കുന്നു

0
തന്റെ വരാനിരിക്കുന്ന ചിത്രമായ 'HIT: The Third Case' ന്റെ റിലീസിനായി കാത്തിരിക്കുന്ന തെലുങ്ക് നടൻ നാനി, സോഷ്യൽ മീഡിയ എങ്ങനെയാണ് സിനിമകളുടെ പ്രദർശനത്തെ സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിച്ചു. സിനിമയുടെ റിലീസിന് മുന്നോടിയായി നാനി...

ഡൽഹി ചേരിയിലെ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു

0
ഡൽഹിയില്‍ രോഹിണി സെക്ടര്‍ 17-ലെ ചേരി പ്രദേശത്ത് ഉണ്ടായ വൻ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപേരെ പൊള്ളലേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം...

Featured

More News