15 May 2025

‘പാരനോർമൽ പ്രൊജക്ട്’ ഇംഗ്ലീഷ് ഹൊറർ ചിത്രം വരുന്നു; ഇന്ത്യൻ പശ്ചാത്തലത്തിൽ

ഫിക്ഷനും ചില യഥാർത്ഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമ

ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഇംഗ്ളീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട്’ (Paranormal Project) ഏപ്രിൽ 14ന് എത്തുന്നു. ഡബ്ള്യു.എഫ്.സി.എൻ.സി.ഒ.ഡി (WFCNCOD), ബി.സി.ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്‌സ് നടത്തിയ മൂന്ന് കേസുകളെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഫിക്ഷനും ചില യഥാർത്ഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്‌കറിയ നിർമ്മിച്ച് എസ്.എസ് ജിഷ്‌ണു ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നു. യു.എസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് ചിത്രം എത്തിക്കുന്നത്.

സ്നേഹൽ റാവു, ഗൗതം എസ്.കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി.സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ.റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിൻ്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ്.എസ് ജിഷ്‌ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി.അഗോസ്റ്റിനോയും സൗണ്ട് മിക്‌സ്, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്‌ണു ജെ.എസ്സും പബ്ളിസിറ്റി ഡിസൈൻസ് പ്രജിൻ ഡിസൈൻസ്, വിനിൽ രാജ് എന്നിവരും ചേർന്നാണ്. പിആർഒ അജയ് തുണ്ടത്തിൽ ആണ് .

Share

More Stories

‘പുതിയ കമ്മറ്റി’; ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി

0
ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത.വി കുമാർ ആണ് സമിതിയുടെ ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, ഇൻസെന്റീവ്, സേവന കാലാവധി എന്നിവയെ കുറിച്ച് വിശദമായി...

ഇന്ത്യൻ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിദ്വേഷ പരാമർശം; ബിജെപി മന്ത്രി വിജയ് ഷാക്ക് പോലീസ് കേസ്

0
ബിജെപി മന്ത്രി വിജയ് ഷാക്ക് എതിരെ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തു. ഇൻഡോർ പോലീസ് ആണ് കേസ് എടുത്തത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേസെടുത്തത്. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശ...

“കുഞ്ഞുങ്ങളെ കൊല്ലാനുള്ള ബോംബുകൾക്കായി പണം നൽകുന്നു”; യുഎസ് സെനറ്റ് യോഗത്തിൽ വൻ പ്രതിഷേധം

0
ഗാസയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എടുത്തുകാട്ടി യുഎസ് സെനറ്റ് യോഗത്തിനിടെ പ്രതിഷേധം. ബെൻ ആൻഡ് ജെറിസ് എന്ന ജനപ്രിയ ഐസ്ക്രീം ബ്രാൻഡിൻ്റെ സഹസ്ഥാപകനായ ബെൻ കോഹനും ചിലരുമാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ്...

ജയ്ഷെ ഭീകരരെ വധിച്ച് സൈന്യം; അവന്തിപോരയിൽ ഏറ്റുമുട്ടി

0
ഇന്ത്യൻ സുരക്ഷാ സേന ജമ്മു കാശ്‌മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ചു. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്. മൂവരും...

‘സവിശേഷ അധികാരം’; ബില്ലുകള്‍ക്ക് സമയപരിധി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി

0
സുപ്രീം കോടതിയുടെ വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച വിഷയത്തിലാണ് അസാധാരണ നീക്കം. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത്...

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പുനഃപരിശോധിക്കണം; ഇന്ത്യയോട് പാകിസ്ഥാൻ അഭ്യർത്ഥിക്കുന്നു

0
ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ പ്രതിരോധത്തെയും സൈന്യത്തെയും തകർത്തതിന് ശേഷം പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയ്ക്ക് ഏകദേശം ദിവസങ്ങൾക്കുള്ളിൽ, പാകിസ്ഥാൻ ഇപ്പോൾ ഇന്ത്യയ്ക്ക് ഒരു കത്ത് എഴുതിയതായി റിപ്പോർട്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം...

Featured

More News