നവകേരള രേഖയിന്മേല്‍ നടന്ന പൊതുചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. സിപിഐഎം പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും തെരഞ്ഞെടുത്തു. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും.
കോടിയേരി ബാലകൃഷ്‌ണന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത എം.വി ഗോവിന്ദന്‍ സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ആദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചു.
പ്രായം, ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തില്‍ പുതിയതായി അധികാര സ്ഥാനത്തെത്തിയ അഞ്ചു ജില്ലാ സെക്രട്ടറിമാരും വനിതാ, യുവജന നേതാക്കളും സംസ്ഥാന സമിതിയില്‍ എത്തി.
പാര്‍ട്ടിയുടെ നയം മാറ്റം പ്രകടമാകുന്നത് ആയിട്ടും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയോട് പൊതുവില്‍ പ്രതിനിധികൾ യോജിക്കുകയാണ് ഉണ്ടായത്. പാർട്ടിയുടെ നയം മാറ്റം കാലാനുസൃതം എന്നതും അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്നതുമാണ് പാർട്ടിയുടെ പൊതുനിലപാട്.