ദേശീയ സുരക്ഷക്കായി പെഗാസസ് എന്ന ചാര സോഫ്റ്റ് വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ സോഫ്റ്റ് വെയർ ദുരുപയോഗം ചെയ്‌താല്‍ അത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസമില്ലെന്നും ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷ ബലി നല്‍കാനാവില്ലെന്നും പൗരൻ്റെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിന് എതിരായ ഹരിജകള്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമർശം.