29 March 2025

ഗോ ഫസ്റ്റിൽ നിന്നും സുരക്ഷിതമായ ഇടം തേടി പൈലറ്റുമാര്‍; എയർ ഇന്ത്യയിലേക്ക് അപേക്ഷകളുടെ പ്രവാഹം

കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ പൈലറ്റുമാരുടെ റിക്രൂട്ട്‌മെന്റ് പരസ്യത്തിന് മികച്ച പ്രതികരണമാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ ഘട്ടത്തിൽ 470 വിമാനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ​ഗോ ഫസ്റ്റ് വിമാനക്കമ്പനിയില്‍ നിന്നും സുരക്ഷിതമായ ഇടം തേടി പൈലറ്റുമാര്‍. കമ്പനി പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിലവിൽ 700 പൈലറ്റുമാരാണ് ജോലിമാറ്റം തേടി എയര്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

എയർ ഇന്ത്യ തങ്ങളുടെ കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്രയധികം അപേക്ഷകൾ എത്തുന്നത്. ഏകദേശം 4,200 ക്യാബിൻ ക്രൂവിനെയും 900 പൈലറ്റുമാരെയും നിയമിക്കുന്ന ഒരു പുതിയ ഫ്ലൈറ്റ് പ്ലാനാണ് എയർ ഇന്ത്യ സമീപകാലത്തായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ പൈലറ്റുമാരുടെ റിക്രൂട്ട്‌മെന്റ് പരസ്യത്തിന് മികച്ച പ്രതികരണമാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ ഘട്ടത്തിൽ 470 വിമാനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.

മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായി തുടർന്നുള്ള ദിവസങ്ങളിലും വാക്ക് ഇൻ ഇന്റർവ്യൂ നടത്താനാണ് തീരുമാനമെന്നും എയർ ഇന്ത്യ വക്താവ് പറയുന്നു. എയര്‍ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോ, ആകാശ എന്നീ വിമാന കമ്പനികൾക്കും നിരവധി അപേക്ഷകളാണ് ഗോ ഫസ്റ്റ് ജീവനക്കാരിൽ നിന്നും ലഭിക്കുന്നത്.

Share

More Stories

‘ഇന്ത്യ ഒപ്പം നിൽക്കുന്നു’; പ്രധാനമന്ത്രി മോദി മ്യാൻമറിൻ്റെ സൈനിക മേധാവിയുമായി സംസാരിച്ചു

0
മ്യാൻമറിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹം മ്യാൻമറിൻ്റെ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുകയും...

എംഡിഎംഎ കേസിൽ പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി; ശക്തമായ സന്ദേശം നൽകി കേരള പൊലീസ്

0
എംഡിഎം എയുമായി പിടിയിലായ മലപ്പുറം സ്വദേശിയുടെ വീടും സ്ഥലവും സ്‌കൂട്ടറും ബാങ്ക് അക്കൗണ്ടും ടൗൺ പൊലീസ് കണ്ടുകെട്ടി. മലപ്പുറം പേങ്ങാട് സ്വദേശിയായ സിറാജിൻ്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ സ്വത്ത്...

സുശാന്ത് സിങിൻ്റെ മാനേജർ ദിഷ സലിയൻ്റെ മരണം; നാല് വർഷത്തിന് ശേഷം അന്വേഷണ റിപ്പോർട്ട് പുറത്ത്

0
നടൻ സുശാന്ത് സിംഗ് രജ്‌പുതിൻ്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയൻ ആത്മഹത്യ ചെയ്യാൻ കാരണം അച്ഛനെന്ന് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. മാൽവാനി പോലീസ് 2021 ഫെബ്രുവരി നാലിന് അന്വേഷണം അവസാനിപ്പിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ്...

സുക്‌മയിൽ നടന്ന ഏറ്റുമുട്ടലിൽ 16 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു; രണ്ട് ഡിആർജി ജവാന്മാർക്ക് പരിക്കേറ്റു

0
ഛത്തീസ്ഗഡിലെ സുക്‌മ ജില്ലയിൽ ശനിയാഴ്‌ച രാവിലെ നടന്ന ഒരു പ്രധാന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ 16 നക്‌സലൈറ്റുകൾ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. സംസ്ഥാന പോലീസിൻ്റെ ഒരു...

മരണസംഖ്യ ഉയരുന്നു, കെട്ടിടങ്ങൾ നിലംപതിച്ചു; തായ്‌ലൻഡിനെയും മ്യാൻമറിനെയും തകർത്ത് ഭൂകമ്പം

0
മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഈ ശക്തമായ ഭൂകമ്പം രാജ്യത്ത് വൻ നാശനഷ്‌ടങ്ങൾ വരുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നു. ആളുകൾ പരിഭ്രാന്തിയിലായി. വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട്...

അമേരിക്കയ്ക്ക് തിരിച്ചടി കൊടുക്കണം; ഐഫോൺ അപ്‌ഡേറ്റിന് നികുതി ഏർപ്പെടുത്തണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി

0
യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്ക് മറുപടിയായി ഐഫോൺ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്ക് ഫീസ് ഏർപ്പെടുത്താൻ ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് നിർദ്ദേശിച്ചതായി ഡെർ ടാഗെസ്പീഗൽ പത്രം റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ...

Featured

More News