6 March 2026

കുട്ടിയെ ബലി നൽകാൻ പദ്ധതിയിട്ടു; മാതാപിതാക്കൾ പിടിയിൽ

പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിയെ ഡിസംബറിൽ ബലിയർപ്പിക്കാനായിരുന്നു ദമ്പതികളുടെ പദ്ധതി.

അഞ്ച് വയസ്സുള്ള മകനെ സഹാറ മരുഭൂമിയിൽ ബലിയർപ്പിക്കാൻ തീരുമാനിച്ചിരുന്ന ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്പെയിനിലാണ് ദമ്പതികൾ അറസ്റ്റിലായത്. സ്പാനിഷ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിയെ ഡിസംബറിൽ ബലിയർപ്പിക്കാനായിരുന്നു ദമ്പതികളുടെ പദ്ധതി. കുട്ടിക്ക് ബാധ കേറിയിട്ടുണ്ട് എന്ന് ആരോപിച്ചായിരുന്നു ഇത്. തെക്കൻ സ്പാനിഷ് തുറമുഖമായ അൽജെസിറാസിൽ വച്ച് ഡിസംബർ 21 -നാണ് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് പിടികൂടിയത്.

മൊറോക്കൻ നഗരമായ ടാംഗിയേഴ്‌സിലേക്ക് പോകാനുള്ള പദ്ധതിയിലായിരുന്നു ഇവർ. ഒരു വള്ളത്തിൽ കുട്ടിയുമായി കയറാൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും മാനസിക പ്രശ്നങ്ങൾ ഉള്ളവരാണ്. സ്പെയിനിലെ ജഡ്ജി ഇരുവരെയും റിമാൻഡ് ചെയ്തു. അതേസമയം കുട്ടിയുടെ ആരോ​ഗ്യസ്ഥിതിയിൽ പ്രശ്നമൊന്നുമില്ല. കുട്ടിയെ ഫ്രാൻസിലേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് സ്പെയിനിലെ കുട്ടികൾക്കുള്ള അഭയകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ ഇന്ത്യയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. ​ഗുജറാത്തിൽ 14 വയസുള്ള കുട്ടിക്ക് പിശാച് ബാധിച്ചിട്ടുണ്ട് എന്ന് ആരോപിച്ചുകൊണ്ട് അച്ഛൻ അവളെ കൊലപ്പെടുത്തുകയായിരുന്നു. മന്ത്രവാദത്തിനിടെയാണ് കുട്ടി മരിച്ചത്. ഭവേഷ് അക്ബരിയും സഹോദരൻ ദിലീപും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രണ്ട് മണിക്കൂർ നേരമാണ് ഇരുവരും ചേർന്ന് കുട്ടിയെ തീയുടെ മുന്നിൽ നിർത്തിയത്. പിന്നാലെ, അവർ അവളുടെ വസ്ത്രങ്ങൾ കത്തിക്കുകയും അവളെ ന​ഗ്നയാക്കി മർദ്ദിക്കുകയും ചെയ്തു. ശേഷം തലമുടിയിൽ വടി കെട്ടി രണ്ടു കസേരകൾക്കിടയിൽ നിർത്തിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. കൂടാതെ അവളെ പട്ടിണിക്കിടുകയും ചെയ്തിരുന്നു.

Share

More Stories

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

Featured

More News