സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായി. ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ച് കയറ്റുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് കോട്ടൂളിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റിയത്. ബാലസംഘത്തിന്റെ സമാപന സമ്മേളന ശേഷം മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. എസ്കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്.
ഈ തിങ്കളാഴ്ചയാണ് വാഹനവ്യൂഹത്തിലെ കാറുകളും ആംബുലന്‍സും കൂട്ടിയിടിക്കുന്ന സംഭവമുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കാന്‍ എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ്യിരുന്നു ഈ അപകടമുണ്ടായത്.