26 December 2024

വീണ്ടും പ്രേമലു; രണ്ടാം ഭാഗം 2025 ൽ

2024 ലെ ബിഗ് സ്റ്റാർ സിനിമകൾക്ക് ഒപ്പം മത്സരിച്ചാണ് റെക്കോർഡ് കളക്ഷൻ നേടി പ്രേമലു തരംഗം തീർത്തത്. 130 കോടിയിൽ അധികമാണ് ആഗോള തലത്തിൽ സിനിമ നേടിയത്.

2024 ൽ മലയാള സിനിമയിൽ തരംഗം തീർത്ത ഗിരീഷ് എ ഡി സിനിമ പ്രേമലു വീണ്ടും വരുന്നു. സിനിമയുടെ നിർമ്മാതാക്കൾ ആയ ഭാവന സ്റ്റുഡിയോസ് ആണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്.

2024 ലെ ബിഗ് സ്റ്റാർ സിനിമകൾക്ക് ഒപ്പം മത്സരിച്ചാണ് റെക്കോർഡ് കളക്ഷൻ നേടി പ്രേമലു തരംഗം തീർത്തത്. 130 കോടിയിൽ അധികമാണ് ആഗോള തലത്തിൽ സിനിമ നേടിയത്. നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി എത്തിയ സിനിമ ഏറെ കാലത്തിനു ശേഷം മലയാളികൾ സ്വീകരിച്ച റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ്. ഏറ്റവും ചെറിയ പ്രായത്തിൽ 100 കോടി കളക്ഷൻ നേടിയ നടൻ എന്ന റെക്കോർഡും നസ്ലിൻ നേടിയിരുന്നു.

2025 ൽ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ ഇതേ സ്വീകാര്യത കിട്ടുമോ എന്ന സംശയമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. കാനഡയിലേക്ക് പോയ സച്ചിന് ശേഷം എന്ത് സംഭവിച്ചു എന്നതാകാം രണ്ടാം ഭാഗം എന്ന് തുടങ്ങി കഥ മെനയൽ പ്രേക്ഷകർ ഇതിനോടകം ആരംഭിച്ചുക്കഴിഞ്ഞു.

ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകൻ ഗിരീഷ് എ ഡി യും ഭാവന സ്റ്റുഡിയോസും നസ്ലിൻ മമിത ജോഡിയും വീണ്ടും തരംഗം ഉണ്ടാക്കുമോ എന്ന് 2025 ൽ അറിയാം. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിൽ ആണ് സിനിമ പുറത്തിറങ്ങുന്നത്

Share

More Stories

2023-24ൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ

0
2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഭരണ - പാർട്ടികളായ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവിൽ ബിജെപിക്ക്...

എം ടി ബാക്കിയാക്കുന്നത് എന്തൊക്കെ എന്നുള്ള ചോദ്യമാണ് ഇനി ഉള്ളത്

0
എം ടി വാസുദേവൻ നായർ എന്നത് മലയാളിയുടെ ഹൃദയങ്ങളിൽ കൊത്തിവെക്കപ്പെട്ട പേരാണ്. മലയാളിയെ സംബന്ധിച്ച് മലയാളി ആദ്യമായി വായിച്ച എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ആയിരിക്കും കുടല്ലൂരിൽ 1933 ജൂലൈ മാസം...

കാഡ്ബറിക്ക് ഇനി പാക്കേജിംഗിലോ പരസ്യത്തിലോ ചാൾസ് രാജാവിൻ്റെ കോട്ട് ഓഫ് ആംസ് ഉപയോഗിക്കാനാവില്ല

0
ബ്രിട്ടനിലെ ചാൾസ് രാജാവ് കാഡ്ബറിയുടെ റോയൽ വാറണ്ട് എടുത്തുകളഞ്ഞു. അതായത് ഐക്കണിക് ചോക്ലേറ്റ് ബ്രാൻഡിന് ഇനി അതിൻ്റെ പാക്കേജിംഗിലോ പരസ്യത്തിലോ രാജാവിൻ്റെ കോട്ട് ഓഫ് ആംസ് ഉപയോഗിക്കാൻ കഴിയില്ല. രാജകുടുംബത്തിന് ചരക്കുകളോ സേവനങ്ങളോ...

അഫ്‌ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് താലിബാൻ

0
അഫ്‌ഗാനിസ്ഥാനിൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തി പാകിസ്താൻ. ആക്രമണത്തിൽ 15 പേർ മരിക്കുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ബർമൽ ജില്ലയിലെ പക്ടിക...

പുതിയ തലമുറ കിയ സെൽറ്റോസ് പരീക്ഷണത്തിലേക്ക്; 2025ൽ വിപണിയിൽ സാധ്യത

0
2019ൽ ലോഞ്ച് ചെയ്‌ത കിയ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവി തുടക്കം മുതലുള്ള മികച്ച ഉപഭോക്തൃ പ്രതിസന്ധിയിലൂടെ ശ്രദ്ധേയമായി. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കാൻ ആധുനിക രൂപകൽപ്പനയോടെ...

കാരവനിലെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്

0
വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുവാക്കളുടെ മരണത്തിൽ ആദ്യം...

Featured

More News