22 February 2025

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേയ്ക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കും അപേക്ഷിക്കാൻ തയാറെടുക്കാം

പ്രവേശനം നൽകുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വിശദമായി വെബ്സൈറ്റിൽ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും നിലവാരമുള്ള ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബംഗളൂരു കൂടാതെ രാജ്യത്തെ മികവുറ്റ പഠന കേന്ദങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എന്നിവയിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ ജോയന്റ് അഡ്‌മിഷൻ ടെസ്റ്റ് (ജാം-2025) അപേക്ഷിക്കാറായി. 2025 -26 അധ്യയന വർഷത്തെ വിവിധ മാസ്റ്റേഴ്‌സ് / പി.ജി / ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജാം, അടുത്ത ഫെബ്രുവരിയിൽ നടക്കും.

അക്കാദമിക് മികവോടെ ശാസ്ത്ര -സാങ്കേതിക വിഷയങ്ങളിലും മറ്റും ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും ജാം-2025 എഴുതാം. സെപ്റ്റംബർ മൂന്നു മുതൽ ഒക്ടോബർ 11 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം നൽകുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വിശദമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങൾ

ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം എട്ടു മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്. അപേക്ഷാർത്ഥികൾക്ക്, മുൻഗണന ക്രമത്തിൽ മൂന്ന് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.

പരീക്ഷാരീതി

നിലവിൽ 2025 ഫെബ്രുവരി രണ്ടിന് ഞായറാഴ്‌ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജാം-2025, രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി ഡൽഹിയ്ക്കാണ് പരീക്ഷ നടത്തിപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT) കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ബയോടെക്നോളജി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നീ ഏഴ് പേപ്പറുകളാണുള്ളത്. ഒരാൾക്ക് ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകൾ തെരഞ്ഞെടുക്കാം.

മൾട്ടിപ്ൾ ചോയ്‌സ്, മൾട്ടിപ്പിൾ സെലക്ട് ന്യൂമെറിക്കൽ ആൻസർ ടൈപ് എന്നിങ്ങനെ 60 ചോദ്യങ്ങളുണ്ടാവും. 100 മാർക്കിനാണ് പരീക്ഷ. സമയം മൂന്ന് മണിക്കൂർ. പരീക്ഷ ഘടനയും സിലബസും കോഴ്‌സുകളും സെലക്ഷൻ നടപടികളുമടക്കം വെബ് സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്.

ജാം അഡ്‌മിറ്റ്‌ കാർഡുകൾ, ജനുവരി ആദ്യം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാഫലം മാർച്ച് 16ന് പ്രസിദ്ധപ്പെടുത്തും. 25 മുതൽ സ്കോർ കാർഡ്, വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് എടുക്കാം. ജാം സ്കോർ നേടിയവർക്കായുള്ള അഡ്‌മിഷൻ പോർട്ടൽ ഏപ്രിൽ രണ്ടിന് തുടങ്ങും.

പ്രവേശന സാധ്യത

എം.എസ് സി, എം.എസ്.സി ടെക്, എം.എസ് റിസർച്ച്, എം.എസ്.സി- എം.ടെക് ഡ്യൂവൽ ഡിഗ്രി, ജോയന്റ് എം.എസ്.സി- പിഎച്ച്.ഡി, എം.എസ്- പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലാണ് പ്രവേശനസാധ്യത. വിവിധ ഐ.ഐ.ടികളിൽ 89 പ്രോഗ്രാമുകളിലായ 3000ത്തോളം സീറ്റുകളിലും ഐ.ഐ.എസ്.സി ഉൾപ്പെടെ മറ്റു ശാസ്ത്ര സ്ഥാപനങ്ങളിലായി 2300 സീറ്റുകളും പ്രവേശനത്തിനായുണ്ട്.

അപേക്ഷാ ഫീസ്

ഒറ്റ പേപ്പറിന് 1800/- രൂപയാണ്, അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി / എസ്.ടി / പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്കും 900/- രൂപ മതി.രണ്ട് ടെസ്റ്റ് പേപ്പറുകൾ എഴുതുന്നവർ യഥാക്രമം 2500/-, 1250/- രൂപയും ഫീസ് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും: https://jam2025.iitd.ac.in

തയാറാക്കിയത്: ഡോ. ഡെയ്‌സൻ പാണേങ്ങാടൻ

Share

More Stories

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

0
കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി...

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നു; ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തൽ

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഗൂഢാലോചന നടത്തിയെന്ന വലിയ അവകാശവാദം വീണ്ടും ഉന്നയിച്ചു. വാഷിംഗ്ടണിൽ നടന്ന 'റിപ്പബ്ലിക്കൻ ഗവർണേഴ്‌സ് അസോസിയേഷൻ' യോഗത്തിലാണ്...

‘അയ്യങ്കാളി’ ആവാൻ ആക്ഷൻ ഹീറോ സിജു വിത്സൺ; ‘കതിരവൻ’ സിനിമ ഷൂട്ടിംഗ് ഉടൻ

0
നവോത്ഥാന നായകൻ മഹാത്മാ 'അയ്യങ്കാളി'യുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്‌ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ. താരാ പ്രൊഡക്ഷൻസിൻ്റെ...

എക്‌സലേറ- 2025; തിരുവനന്തപുരത്ത് എത്താൻ നൂറോളം വനിതാ സംരംഭകർ ഒരുങ്ങുന്നു

0
തിരുവനന്തപുരം: വ്യാപാര വിപണന മേളകൾക്കും മറ്റ് ഇതര ഫെസ്റ്റുകൾക്കും പ്രധാന പങ്കുവഹിക്കുന്ന തലസ്ഥാന നഗരമാണ് തിരുവനന്തപുരം. വീണ്ടും വലിയൊരു ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന...

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്‌ത്‌ ആപ്പിൾ പുതിയ നിയമം

0
ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്‌തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിന് ആണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. യൂറോപ്യൻ യൂണിയൻ്റെ...

Featured

More News