6 March 2026

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ചൂടുപിടിക്കുന്നു; അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ട്രംപിൻ്റെ നഗ്ന പ്രതിമകൾ

പ്രതിമയുടെ അടിയിൽ 'കുതന്ത്രവും അശ്ലീലവും' എന്ന വാചകവും രേഖപ്പെടുത്തിയിട്ടുണ്ട്

ലാസ് വെഗസിൽ 43 അടി ഉയരമുള്ള ഡൊണാൾഡ് ട്രംപിൻ്റെ നഗ്ന പ്രതിമ സ്ഥാപിച്ചു. അമേരിക്കയിലെ വിവിധ നഗരങ്ങളിലും ട്രംപിൻ്റെ സമാന പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിമയുടെ അടിയിൽ ‘കുതന്ത്രവും അശ്ലീലവും’ എന്ന വാചകവും രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ഈ പ്രതിമ സ്ഥാപിച്ചത്. നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ഈ പ്രതിമ നീക്കം ചെയ്യാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2722 കിലോഗ്രാം ഭാരമുള്ള പ്രതിമ പഞ്ഞിയുൾപ്പെടെ വിവിധ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ചെമ്പൻ മുടിയും വയർചാടിയ രൂപത്തിലും വിഷാദ ഭാവത്തിലാണ് ട്രംപിൻ്റെ പ്രതിമ കാണുന്നത്.

2016ലെ തിരഞ്ഞെടുപ്പിനിടയിലും സമാനമായ നഗ്ന പ്രതിമകൾ ഡൊണാൾഡ് ട്രംപിനെതിരെ നിർമ്മിച്ചിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. ആ സമയത്ത് ജോഷ്യ ജിഞ്ചർ എന്ന കലാകാരൻ തയ്യാറാക്കിയ അഞ്ച് നഗ്ന പ്രതിമകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിരുന്നു. 2018ൽ ഈ പ്രതിമകളിൽ ഒന്ന് ലേലത്തിൽ 28,000 ഡോളർക്ക് സാക് ബാഗൻസ് എന്ന വ്യക്തി സ്വന്തമാക്കിയിരുന്നു.

ഇതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും അമേരിക്കയുടെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് വിവിധ സർവേകളിൽ മുന്നിടം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചിക്കാഗോ സർവകലാശാലയിലെ NORC നടത്തിയ സർവേയിൽ കമല 38 പോയിന്റിൻ്റെ ആധികാരികതയോടെ മുൻ പ്രസിഡന്റ് ട്രംപിനെ മറികടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഹാർവാർഡ് കെന്നഡി സ്കൂൾ നടത്തിയ മറ്റൊരു സർവേയിൽ 18-29 പ്രായപരിധിയിലെ യുവാക്കൾക്കിടയിലും കമലയ്ക്കാണ് 32 ശതമാനം വോട്ടിൻ്റെ മുൻതൂക്കം. റോയിട്ടേഴ്സ്- ഇപ്സോസ് നടത്തിയ സർവേയിൽ കമല ഹാരിസ് ട്രംപിനെക്കാൾ 7 പോയിന്റ് മുന്നിൽ നിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന സംവാദത്തിലും കമല ഹാരിസ് മികച്ച പ്രകടനം കാഴ്ചവെച്ചതായി വിലയിരുത്തപ്പെടുന്നു. ട്രംപിനെ നുണപ്രചാരകനെന്നു വിശേഷിപ്പിച്ച കമല, കുടിയേറ്റ ചർച്ചയിൽ ട്രംപുമായി തർക്കത്തിൽ ഏർപ്പെട്ടുവെങ്കിലും സംവാദം പൊതുവേ കമലയ്ക്ക് ഗുണം ചെയ്തുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നവംബർ 5നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

Share

More Stories

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

Featured

More News