6 March 2026

മകൾ സൗന്ദര്യയുടെ ചിത്രത്തിലും രജിനി അതിഥി വേഷത്തിലെത്തുന്നു

ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലായിരിക്കും രജിനി അതിഥി റോളിൽ എത്തുകയെന്നാണ് റിപ്പോർട്ട്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിനുപിന്നാലെ വീണ്ടും അതിഥി താരമാകാനൊരുങ്ങി രജിനികാന്ത്. ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലായിരിക്കും രജിനി അതിഥി റോളിൽ എത്തുകയെന്നാണ് റിപ്പോർട്ട്.

താരത്തിന്റെ രണ്ടാമത്തെ മകളായ സൗന്ദര്യ രജിനികാന്തായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. ലാൽ സലാമിൽ ഭായി എന്ന കഥാപാത്രത്തെയായിരുന്നു രജിനി അവതരിപ്പിച്ചത്. ആയുഷ്മാൻ ഖുറാനയായിരിക്കും ഗാംഗുലിയുടെ റോളിൽ എത്തുകയെന്നാണ് റിപ്പോർട്ട്. ലെഫ്റ്റ് ഹാൻഡ് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്ന ഗാംഗുലിയെ അവതരിപ്പിക്കാനുള്ള കഠിന പരിശീലനത്തിലാണ് താരം.

നേരത്തെ ബോളിവുഡ് നിർമാതാവ് സാജിദ് നദിയാദ്വാലയുമായി താൻ സിനിമ ചെയ്യുമെന്ന് രജിനികാന്ത് പ്രഖ്യാപിച്ചിരുന്നു. രജിനിയുടെ 172-ാം ചിത്രമായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ രജിനി നായകനാവുന്ന ചിത്രമായിരിക്കില്ല അതെന്നും സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും അതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

അതേസമയം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയൻ’, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘തലൈവർ 171’ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പൂർത്തിയാക്കിയശേഷമേ രജിനി സൗന്ദര്യയുടെ ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുള്ളൂവെന്നും സൂചനകളുണ്ട്. അമിതാഭ് ബച്ചൻ, രൺ ദഗ്ഗുബതി, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, റിതിക സിംഗ്, മഞ്ജു വാര്യർ തുടങ്ങിയവരും അഭിനയിക്കുന്ന വേട്ടയാന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് രജിനികാന്ത് ഇപ്പോൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News