23 November 2024

മെഡിസെപ് പദ്ധതി ടെൻഡർ;
നിയമ വിരുദ്ധമാണെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നുമുള്ള റിലയൻസിൻ്റെ അപ്പീൽ തള്ളി

ചികിത്സയ്‌ക്ക്‌ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കുന്നതിലും ആശുപത്രികൾ എംപാനൽ ചെയ്യുന്നതിലും വീഴ്‌ചവരുത്തി

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൻ്റെ ടെൻഡർ നടപടിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ റിലയൻസ് ജനറൽ ഇൻഷുറൻസ് നൽകിയ അപ്പീൽ ഹെെക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌.

പദ്ധതിക്കായി 2019ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെയാണ്‌ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത്. എന്നാൽ, ചികിത്സയ്‌ക്ക്‌ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കുന്നതിലും ആശുപത്രികൾ എംപാനൽ ചെയ്യുന്നതിലും വീഴ്‌ചവരുത്തി. ഇതോടെ റിലയൻസുമായുള്ള കരാർ റദ്ദാക്കി വീണ്ടും ടെൻഡർ ക്ഷണിച്ചു.

കരാർ ലംഘിച്ച റിലയൻസ് കമ്പനി ടെൻഡറിൽ വീണ്ടും പങ്കെടുക്കാതിരിക്കാൻ വ്യവസ്ഥ ഭേദഗതി ചെയ്‌തിരുന്നു. ടെൻഡറിൽ നിന്ന് ഒഴിവാക്കിയത് നിയമ വിരുദ്ധമാണെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് 2021ൽ റിലയൻസ് ഹെെക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാരിന് അനുമതിയും നൽകി. ഇതിനെതിരെയാണ്‌ റിലയൻസ്‌ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്‌.

മെഡിസെപ് പദ്ധതിക്കായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയെ ചുമതലപ്പെടുത്തിയെന്നും ഇതിനകം പ്രവർത്തനം തുടങ്ങിയെന്നും സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ കെ.വി മനോജ് കുമാർ അറിയിച്ചു. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും മറ്റ്‌ ടെണ്ടറുകളിൽ പങ്കെടുക്കാൻ തടസ്സമില്ലെന്നും സർക്കാർ വ്യക്തമാക്കി.

Share

More Stories

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികളിലേക്ക് തിരിഞ്ഞു

0
ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികൾ വിൽക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി. പുതിയ സറണ്ടർ മൂല്യ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ഉൽപ്പന്നങ്ങളും പുറത്തിറക്കാനുള്ള...

നിയമ വഴിയിൽ കുരുങ്ങി അദാനി; ഇന്ത്യയും അമേരിക്കയും പ്രതികളെ പരസ്‌പരം കൈമാറാൻ കരാറുണ്ട്

0
അമേരിക്കൻ കോടതിയിൽ നിന്ന്‌ അറസ്റ്റ്‌ വാറണ്ട്‌ നേരിടുന്ന ഗൗതം അദാനിക്ക്‌ നിയമ വഴിയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. അമേരിക്കൻ നിയമപ്രകാരം കുറ്റപത്രം വായിച്ചു കേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടി വരും. സൗരോർജ പദ്ധതി കോഴക്കേസിലാണ് അദാനിക്ക്...

‘തണ്ടേൽ’ ആദ്യ ഗാനവും നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും എത്തി

0
ഗീത ആർട്‌സിൻ്റെ ബാനറിൽ നാഗ ചൈതന്യയെ നായകനാക്കി ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘തണ്ടേൽ’ ആദ്യ ഗാനം പുറത്തിറക്കി. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു...

സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിവയ്ക്കായി വിദഗ്ധരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ സൈന്യം

0
പുതിയ കാലഘട്ടത്തിൽ യുദ്ധത്തിൻ്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, സൈബർ ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈന്യം സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള ഡൊമെയ്ൻ വിദഗ്ധരെ നിയമിക്കാൻ നോക്കുന്നു. ആധുനിക സാങ്കേതികവിദ്യ...

Featured

More News