12 December 2024

റിപ്പോർട്ടർ ചാനൽ ഉടമകളും മുട്ടിൽ മരം മുറി കേസും; ചാനൽ തൊഴിലാളികൾ എത്ര പുട്ടി ഇട്ടാലും ഉടമകൾ വെളുക്കില്ല

മുട്ടിൽ മരം മുറി വിഷയം സർക്കാർ പിന്തുണയോടെ നടന്ന മരം കൊള്ള /വനം കൊള്ള എന്ന് സ്ഥാപിയ്ക്കാൻ വെമ്പൽ കൊണ്ടത് ഇവിടത്തെ മാധ്യമങ്ങളാണ്. പിണറായി സർക്കാരിന് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കി അവരത് നിർമ്മിച്ചെടുത്തു.

| പികെ സുരേഷ് കുമാർ

മുട്ടിൽ മരംമുറി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമകൾ ആയ അഗസ്റ്റിൻ സഹോദരങ്ങൾ ആദിവാസികളെ പറ്റിച്ചതും വ്യാജ രേഖകൾ ചമച്ചതും മാറ്റി നിർത്തിയാൽ മുട്ടിൽ മരം മുറി വനം കൊള്ളയല്ല.. സ്വകാര്യ വ്യക്തികളുടെ പട്ടയഭൂമിയിൽ നിന്ന് ഭൂ ഉടമകൾക്ക് രാജകീയ വൃക്ഷങ്ങളുടെ പട്ടികയിൽ പെട്ട തേക്ക് , ഈട്ടി, എബണി എന്നീ മരങ്ങൾ മുറിച്ച് വിൽക്കാൻ സർക്കാർ ( റവന്യൂ വകുപ്പ് ) അനുമതി നൽകിയതിനെ തുടർന്ന് ഉണ്ടായ മരം വെട്ടി വിൽപ്പനയെ ഒരു കൂട്ടം മാധ്യമങ്ങൾ ചേർന്ന് മരം കൊള്ളയും വനം കൊള്ളയുമാക്കി ആസൂത്രിതമായി വാർത്തകൾ ചമയ്ക്കുകയായിരുന്നു.

വർഷങ്ങളായി മലയോര കുടിയേറ്റ മേഖലകളിൽ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.. കർഷകരും കർഷക സംഘടനകളും ഈ മേഖലകളിലെ പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധകളും ആവർത്തിച്ചാവർത്തിച്ച് സർക്കാരിനോട് ആവശ്യപ്പെട്ടതിന് ശേഷമാണ് റവന്യൂവകുപ്പ് പൊതുവായി ഒരു ഉത്തരവ് ഇറക്കിയത് .. വർഷങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു അനുമതി ലഭിച്ചപ്പോൾ സ്വാഭാവികമായും ആ പ്രദേശങ്ങളിലെ ഭൂ ഉടമകൾ ഒറ്റയടിക്ക് മരങ്ങൾ വെട്ടി വിൽക്കുകയോ, അതല്ലെങ്കിൽ മര മില്ലുടമകൾക്കോ, തടി കച്ചവടക്കാർക്കോ വെട്ടി വിൽക്കുന്നതിന് കരാർ ഉണ്ടാക്കുകയോ ചെയ്തു. ( നൂറ് വർഷങ്ങൾക്ക് മുകളിൽ പ്രായമുള്ള സംരക്ഷിത മരങ്ങൾ മുറിക്കാൻ പാടില്ല എന്നാണ് എന്റെ അറിവ് )

മുട്ടിൽ മരം മുറി വിഷയം സർക്കാർ പിന്തുണയോടെ നടന്ന മരം കൊള്ള /വനം കൊള്ള എന്ന് സ്ഥാപിയ്ക്കാൻ വെമ്പൽ കൊണ്ടത് ഇവിടത്തെ മാധ്യമങ്ങളാണ്. പിണറായി സർക്കാരിന് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കി അവരത് നിർമ്മിച്ചെടുത്തു. അത് പിന്നീട് പ്രതിപക്ഷം ഏറ്റെടുത്തു.. അന്ന് ഒഗ്മെന്റ് റിയാലിറ്റിയുടെ അടക്കം പിന്തുണയോടെ മരം കൊള്ള …. മരം കൊള്ള…. എന്ന് ആർത്തു വിളിച്ചവർ ഇന്ന് മരം കൊള്ളയില്ല എന്ന് മുട്ടേൽ നിന്ന് കരയുന്നത് കാണാൻ നല്ല രസമുണ്ട്.

മുട്ടിൽ മരം മുറിയുടെ പേരിൽ അതിന് കാരണമായി ചിത്രീകരിച്ച സർക്കാർ ഉത്തരവിനെ അന്നും ഇന്നും പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. കാരണം , ഞാൻ ജനിച്ചു വളർന്ന നാട് വനത്തിനുള്ളിൽ ചിതറി ക്കിടക്കുന്ന ജനവാസ മേഖലയാണ്. അതുകൊണ്ട് തന്നെ ഈ ഉത്തരവിന്റെ പ്രയോജനം ഞങ്ങളുടെ പഞ്ചായത്തിൽ ഈ സംരക്ഷിത മരങ്ങൾ ഉള്ളവർക്ക് കിട്ടിയിരുന്നു.

രാജകീയ വൃക്ഷം എന്നുപറയുന്ന വൃക്ഷം നിയമത്തില്‍ എങ്ങും തന്നെയില്ല. എന്നതാണ് ലഭിക്കുന്ന വിവരങ്ങൾ. 1951ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് 52-ാം വകുപ്പില്‍ റോയല്‍റ്റി ഓണ്‍ ട്രീ എന്നു പറയുന്നുണ്ട്. അതില്‍ ചന്ദനം, ഈട്ടി, എബണി, തേക്ക് എന്നീ വൃക്ഷങ്ങള്‍ക്കും ആനക്കൊമ്പ്, ആനയുടെ പല്ലുകള്‍ എന്നിവയിലും ഗവണ്‍മെന്റിന് റോയല്‍റ്റി ഈടാക്കാം എന്നാണ് പറയുന്നത്. അല്ലാതെ രാജകീയ വൃക്ഷങ്ങള്‍ എന്ന വൃക്ഷങ്ങള്‍ ഇല്ല. 1951ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് 1957ല്‍ ഭേദഗതി ചെയ്യുകയും 1961 ൽ വനനിയമം വന്നതോടുകൂടി ഇല്ലാതാവുകയും ചെയ്തു.

1960 ലെ ഭൂപതിവ് നിയമത്തിലോ 1961ലെ വനനിയമത്തിലോ 1986ലെ വൃക്ഷ സംരക്ഷണ നിയമത്തിലോ 1964 ഭൂപതിവ് ചട്ടത്തിലോ 1993ലെ കര്‍ഷകരുടെ കൈവശമുള്ള ഭൂമികള്‍ പതിച്ചു നല്‍കുന്നതിന് കൊണ്ടുവന്ന ചട്ടത്തിലോ 1995ലെ വൃക്ഷം മുറിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടത്തിലോ 2005ലെ കൈവശഭൂമികളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമത്തിലോ 2017ലെ ഭേദഗതിയിലോ രാജകീയ വൃക്ഷം എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ല. ചന്ദനം ഒഴികെ മറ്റേതെങ്കിലും മരങ്ങള്‍ കര്‍ഷകന്‍ നട്ടുവളര്‍ത്തുന്നതിന് തടസ്സം ഉള്ളതായും പറയുന്നില്ല.

തേക്കും ഈട്ടിയും എബണിയും ഒരുകാലത്തും കര്‍ഷകന് വളര്‍ത്താനോ വെട്ടാനോ അനുമതി ഇല്ല എന്ന് പറയുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലല്ല. സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷവും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ തേക്കും വീട്ടിയും പണം കൊടുത്ത് വാങ്ങിയ പട്ടയഭൂമിയിലെ നട്ടുവളർത്തിയതും സ്വാഭാവികമായി ഉണ്ടായതുമായ മരങ്ങൾ കർഷകന് / ഭൂ ഉടമകൾക്ക് വാണിജ്യ ആവശ്യങ്ങൾക്ക് വെട്ടി വിൽക്കാൻ കഴിയില്ല എന്ന അവസ്ഥ മാറ്റേണ്ടതുണ്ട്.

അഗസ്റ്റിൻ സഹോദരങ്ങൾ വ്യാജ രേഖകൾ ചമച്ച് മരം മുറിച്ചതിന്റെയും 300 ഉം അതിനും മുകളിൽ വർഷങ്ങൾ പ്രായമുള്ള മരങ്ങൾ മുറിച്ചതിന്റെയും ആദിവാസികളായ ഭൂ ഉടമകളെ കബളിപ്പിച്ചതിന്റെയും അവരെ കബളിപ്പിച്ച് വ്യാജ രേഖകൾ ചമച്ചതിന്റെയും കേസുകൾ നിലനിൽക്കും. ആ രീതിയിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എങ്കിൽ അതിനാണ് റവന്യൂ- ഫോറസ്റ്റ് – പട്ടിക വർഗ്ഗക്ഷേമം – ആഭ്യന്തര വകുപ്പുകൾ തയ്യാറാകേണ്ടത്.

ചാനൽ തൊഴിലാളികൾ എത്ര പുട്ടി ഇട്ടാലും ഉടമകൾ വെളുക്കില്ല.. കാരണം നിയമവിരുദ്ധ കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, പട്ടിക വർഗ്ഗ പീഡനം, സർക്കാർ വസ്തു വഹകളുടെ മോഷണം ( നൂറ് വർഷങ്ങൾക്ക് മുകളിൽ പ്രായമുള്ള മരങ്ങൾ മുറിച്ച് വിറ്റത് ) എന്നീ കുറ്റങ്ങൾ അഗസ്റ്റിൻ സഹോദരൻമാർക്ക് എതിരെ നിലനിൽക്കും.

Share

More Stories

ചരിത്രം സൃഷ്‌ടിച്ച ഗുകേഷിൻ്റെ ഐതിഹാസിക വിജയ നിമിഷങ്ങൾ

0
പ്രഡിജിയിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനിലേക്കുള്ള ഡി ഗുകേഷിൻ്റെ യാത്ര വിജയത്തിൻ്റെ ഒരു കഥ മാത്രമല്ല. തലമുറകളെ പ്രചോദിപ്പിക്കുന്ന ആവേശം, സ്ഥിരോത്സാഹം, അഗാധമായ നിമിഷങ്ങൾ എന്നിവയാണ്. ഡി ഗുകേഷിൻ്റെ...

ഡൊമ്മാരാജു ഗുകേഷ് ഒരു ചെസ് പ്രതിഭയായത് എങ്ങനെയാണ്?

0
ടൊറൻ്റോയിൽ നടന്ന കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെൻ്റിൽ ഡൊമ്മാരാജു ഗുകേഷിൻ്റെ ചരിത്രവിജയം യുവ ചെസ് കളിക്കാരൻ്റെ വിജയം മാത്രമല്ല. അവൻ്റെ മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയുടെയും ത്യാഗത്തിൻ്റെയും തെളിവായിരുന്നു അത്. ഗുകേഷ് തൻ്റെ ചരിത്രപരമായ ലോക ടൈറ്റിൽ...

പരമ്പരാഗത ബ്രാഹ്‌മിൺ വേഷത്തിൽ നടി കീർത്തി സുരേഷും ആൻ്റെണി തട്ടിലും വിവാഹിതരായി

0
പതിനഞ്ചു വർഷത്തെ പ്രണയസാഫല്യം, നടി കീർത്തി സുരേഷും ആൻ്റെണി തട്ടിലും വിവാഹിതരായി. ഗോവയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പരമ്പരാഗത ബ്രാഹ്‌മിൺ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

0
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും. ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട...

വിദ്യാർത്ഥികൾക്ക് നേരെ ലോറി ഇടിച്ചുകയറി നാല് പെൺകുട്ടികൾ മരിച്ചു; കേരളത്തിൽ റോഡ് അപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

0
പാലക്കാട് കല്ലടിക്കോട്ട് കരിമ്പയിൽ സ്‌കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾ മരിച്ചു. ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിത, റിദ,...

കുറഞ്ഞ ജനന നിരക്കിനെതിരെ റഷ്യയുടെ പുതിയ നീക്കം? കുട്ടികളുണ്ടാകാൻ വിദ്യാർത്ഥികൾക്ക് പണം നൽകുന്നു

0
റഷ്യയിലെ ഏതാണ്ട് ഒരു ഡസനോളം പ്രദേശങ്ങൾ പ്രസവിക്കുന്ന യുവതികൾക്ക് പണമടയ്ക്കാൻ തയ്യാറെടുക്കുന്നതായി റഷ്യൻ ഔട്ട്‌ലെറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. മോസ്‌കോ ടൈംസ് പറയുന്നതനുസരിച്ച് കുറഞ്ഞത് 11 റഷ്യൻ പ്രദേശങ്ങളിലെങ്കിലും പണപരമായ പ്രസവത്തിനുള്ള ഇൻസെൻ്റീവുകൾ നൽകുകയും...

Featured

More News