6 March 2026

വാർത്തകൾ വിലക്കാൻ നൽകിയ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകി റിപ്പോർട്ടർ ടിവി; എതിർപ്പുമായി ഏഷ്യാനെറ്റ് ന്യൂസ്

മുട്ടിൽ മരംമുറി, മാങ്ങോ ഫോൺ തട്ടിപ്പ് കേസുകളിൽ പ്രതികളായ റിപ്പോർട്ടർ ടി വി ഉടമകളെ സംബന്ധിച്ച മാധ്യമ വാർത്തകൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ടർ ടി വി കോടതിയെ സമീപിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് കോടതിയെ അറിയിച്ചു.

മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി. ഏഷ്യാനെറ്റ് ന്യൂസ്, ഗൂഗിൾ, മെറ്റ എന്നിവ ഉൾപ്പെടെ 18 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ഒക്ടോബറിൽ സമർപ്പിച്ച ഹർജി പിൻവലിക്കാൻ അനുമതി തേടിയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ സമീപിച്ചത്.

ഹർജി പിൻവലിക്കാനുള്ള അപേക്ഷയെ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി എതിർത്തു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് റിപ്പോർട്ടർ ടി വി പരസ്യമായി മാപ്പ് പറയണമെന്നും കോടതി ചെലവ് നൽകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെട്ടു.

മുട്ടിൽ മരംമുറി, മാങ്ങോ ഫോൺ തട്ടിപ്പ് കേസുകളിൽ പ്രതികളായ റിപ്പോർട്ടർ ടി വി ഉടമകളെ സംബന്ധിച്ച മാധ്യമ വാർത്തകൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ടർ ടി വി കോടതിയെ സമീപിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് കോടതിയെ അറിയിച്ചു. എന്നാൽ, ഈ വാർത്തകൾ എല്ലാം പൊലീസ് അന്വേഷണങ്ങളുടെയും കോടതി നടപടികളുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തതാണെന്നും വസ്തുതാവിരുദ്ധമായ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി.

ഈ കേസിൽ കോടതി ജനുവരി മൂന്നിന് വിധി പറയും. നേരത്തെ, റിപ്പോർട്ടർ ടി വിക്കും അതിന്റെ പ്രൊമോട്ടർമാർക്കും എതിരായ എല്ലാ വാർത്തകളും നീക്കം ചെയ്യാൻ കോടതി ഒക്ടോബറിൽ നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് ആ ഉത്തരവ് സ്റ്റേ ചെയ്ത കോടതി, നീക്കം ചെയ്ത വാർത്തകൾ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വീണ്ടും പുനഃസ്ഥാപിക്കാൻ അനുമതി നൽകുകയും ചെയ്തു.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News