1 May 2025

പ്രതീക്ഷയ്‌ക്കൊത്തില്ല; ചാനല്‍ റേറ്റിങ്ങ് കണക്കില്‍ ഏറ്റവും പിന്നിലായി റിപ്പോർട്ടർ ടിവി

26 ആഴ്ചവരെ അഞ്ചാം സ്ഥാനത്ത് നിലനിന്നിരുന്ന ജനം ടിവിയെ മറികടന്ന് സിപിഎം നേതൃത്വത്തിലുള്ള കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്ത് എത്തി . 21 പോയിന്റാണ് കൈരളിക്ക് ലഭിച്ചത്.

മലയാളത്തിലെ ന്യൂസ് ചാനലുകളുടെ നിരയിലേക്ക് അത്യാധുനിക സങ്കേതികവിദ്യയുടെ പിന്തുണയോടെ വീണ്ടും എത്തുന്നു എന്ന അവകാശവാദവുമായി എത്തിയ റിപ്പോര്‍ട്ടര്‍ ടിവി റേറ്റിങ്ങ് കണക്കില്‍ ഏറ്റവും പിന്നിൽ എന്ന് റിപ്പോർട്ടുകൾ. നിലവിൽ കേരളത്തിൽ ലഭ്യമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി വന്‍ പ്രതീക്ഷയോടെയാണ് റിപ്പോര്‍ട്ടര്‍ ടിവി പുതിയ മാനേജ്‌മെന്റിന് കീഴിൽ വീണ്ടും എത്തിയത്. എന്നാല്‍, ചാനല്‍ റേറ്റിങ്ങ് കണക്കില്‍ ഏറ്റവും പിന്നിലായി. 2.20 പോയിന്റ് മാത്രമാണ് ചാനലിന് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ 27 ആഴ്ചയിലെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റ് ന്യുസ് റേറ്റിങ്ങില്‍ അധിപത്യം നിലനിർത്തി ഒന്നാമതാണ്. 92 പോയിന്റുകളുമായി ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ തൊട്ടുപിറകില്‍ 84 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. മൂന്നാം സ്ഥാനത്ത് 55 പോയിന്റുമായി മനോരമ ന്യൂസും നാലാം സ്ഥാനത്തിൽ മാതൃഭൂമി ന്യൂസും ഉണ്ട്.

അതേസമയം, 26 ആഴ്ചവരെ അഞ്ചാം സ്ഥാനത്ത് നിലനിന്നിരുന്ന ജനം ടിവിയെ മറികടന്ന് സിപിഎം നേതൃത്വത്തിലുള്ള കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്ത് എത്തി . 21 പോയിന്റാണ് കൈരളിക്ക് ലഭിച്ചത്. 19 പോയിന്റ് നേടി ഇത്തവണ ആറാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്ക് സാധിച്ചിട്ടുള്ളു.

പട്ടികയിൽ ഏഴാം സ്ഥാനത്ത് ഉള്ളത് ന്യൂസ് 18 കേരളയാണ്. 15 പോയിന്റാണ് റാങ്കിങ്ങില്‍ ചാനലിന് നേടാനായത്. ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്തുള്ളത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. കഴിഞ്ഞ 26 ആഴ്ചയിലും ഒന്നം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു.

Share

More Stories

ട്രംപിനെ കാത്തിരിക്കുന്നത് മൂന്നാമത്തെ ഇംപീച്ച്‌മെന്റ് സാധ്യത

0
2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ അധോസഭയുടെ നിയന്ത്രണം തിരിച്ചുപിടിച്ചാൽ മൂന്നാമത്തെ ഇംപീച്ച്‌മെന്റ് ശ്രമത്തിനുള്ള സാധ്യതയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാക്കൾ പറഞ്ഞതായി റിപ്പോർട്ട്, ആക്സിയോസ് ചൊവ്വാഴ്ച റിപ്പോർട്ട്...

ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ കേസ് ഫയൽ ചെയ്തു

0
പലസ്തീൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഗാസയിൽ, ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഗുരുതരമായ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച്, ദക്ഷിണാഫ്രിക്ക ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) തങ്ങളുടെ കേസ് ഔദ്യോഗികമായി അവതരിപ്പിച്ചു. അധിനിവേശ ഫലസ്തീൻ...

2026-ലെ കേരള നിയമസഭാ തെരഞ്ഞെപ്പ്: എൽ.ഡി.എഫിന് മൂന്നാം തുടർഭരണം ലഭിക്കുമോ?

0
കേരളത്തിൽ 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ കക്ഷികൾ തയാറെടുപ്പുകൾ ആരംഭിച്ച സാഹചര്യത്തിൽ, തുടർച്ചയായി രണ്ടുതവണ അധികാരത്തിൽ വന്ന എൽ.ഡി.എഫ് (Left Democratic Front) മുന്നേറ്റം തുടരുമോ എന്നത് വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ്. മുഖ്യമന്ത്രി...

സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയുടെ സമർത്ഥമായ നിയമനടപടികൾ

0
ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, പാകിസ്ഥാൻ തീവ്രവാദത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കുക എന്ന ദീർഘകാല ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ അന്താരാഷ്ട്ര നിയമത്തെ ഒരു ഉപകരണമായി സമർത്ഥമായി ഉപയോഗിച്ചു. 1960-ലെ സിന്ധു നദീജല ഉടമ്പടി...

അവസാന ദൗത്യത്തിന് ഒരുങ്ങി ‘ഈഥൻ ഹണ്ട്’; ഇന്ത്യയിൽ നേരത്തെ എത്തുന്നു

0
ലോകം എമ്പാടുമുള്ള ആക്ഷൻ സിനിമ പ്രേമികളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ച മിഷൻ ഇംപോസിബിൾ ഫിലിം സീരീസിലെ അവസാന ചിത്രമായ ‘മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആരാധകർക്ക്...

എ‌ടി‌എം ഇടപാടുകൾക്ക് മെയ് ഒന്ന് മുതൽ പണം പിൻവലിക്കാൻ പുതിയ നിരക്ക്

0
ന്യൂഡൽഹി: മെയ് ഒന്ന് മുതൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) എ‌ടി‌എം ഇടപാട് ചാർജുകൾക്കായുള്ള പുതുക്കിയ ചട്ടക്കൂട് പ്രാബല്യത്തിൽ വരും. സൗജന്യ ഇടപാട് പരിധികളിലെ മാറ്റം, പരിധികള്‍ കഴിഞ്ഞാല്‍ ഈടാക്കുന്ന തുകയില്‍...

Featured

More News