എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌നതുല്യമായ നിമിഷമാണ് വിവാഹം. വിവാഹാഘോഷങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലാണ് പലരും തങ്ങളുടെ വിവാഹം ആസൂത്രണം ചെയ്യുന്നത്. അത്തരത്തില്‍ വ്യത്യസ്തമായി അരങ്ങേറിയ ഒരു വിവാഹാഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
2003ലെ വാലന്റൈന്‍സ് ദിനത്തില്‍ ജമൈക്കയില്‍ നടന്ന വിവാഹാഘോഷമാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. ജമൈക്കയിലെ റണ്‍വേ ബേയിലെ ഹെഡോണിസം III റിസോര്‍ട്ടിലാണ് ഈ വിചിത്ര വിവാഹാഘോഷം അരങ്ങേറിയത്. 29 ദമ്പതികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത ഈ 29 വധൂവരന്‍മാരും നഗ്നരായാണ് വിവാഹിതരായത്.
റിസോര്‍ട്ടിലെ ബീച്ച് ഫ്രണ്ടില്‍ പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് വിവാഹങ്ങള്‍ നടന്നത്. വധൂവരന്‍മാര്‍ മാത്രമല്ല, വിവാഹത്തിനെത്തിയ അതിഥികളും നഗ്നരായാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഒരു മണിക്കൂറോളമാണ് വിവാഹചടങ്ങ് നീണ്ടുനിന്നത്. ഫ്‌ളോറിഡയിലെ യൂണിവേഴ്‌സല്‍ ലൈഫ് ചര്‍ച്ച് റെവറന്റ് ഫ്രാങ്ക് സെര്‍വാസിയോയാണ് ഈ വിചിത്ര വിവാഹാഘോഷം സംഘടിപ്പിച്ചത്.
വ്യത്യസ്തമായ രീതിയില്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിന് പ്രശസ്‌തമായ റിസോര്‍ട്ടാണ് ഹെഡോണിസം III. സമൂഹത്തിൻ്റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളാണ് അന്ന് വിവാഹിതരായത്. റഷ്യന്‍ പൗരന്‍മാരും, തദ്ദേശീയ അമേരിക്കക്കാരും, ക്രോ ഗോത്രത്തില്‍ നിന്നുള്ളവരും, കനേഡിയന്‍ പൗരന്‍മാരും വിവാഹാഘോഷത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഈ നഗ്നവിവാഹത്തിൻ്റെ ചിത്രങ്ങള്‍ അന്നത്തെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2003ന് മുമ്പ് 12 ഓളം വധുവരന്‍മാര്‍ ഇത്തരത്തില്‍ റിസോര്‍ട്ടില്‍ നഗ്നരായി വിവാഹം കഴിച്ചിരുന്നു. മുമ്പും ഈ റിസോര്‍ട്ടില്‍ നഗ്ന വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2001ല്‍ എട്ട് വധുവരന്‍മാരുടെ നഗ്നവിവാഹം ഇവിടെ നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയം ഇപ്പോൾ കൂടുതൽ ചർച്ചാ വിഷയമായിരിക്കുകയാണ്.