13 February 2025

റിഷഭ് പന്തിനെ കാർ അപകടം; രക്ഷിച്ചയാളും കാമുകിയും വിഷം കഴിച്ച് ഗുരുതര അവസ്ഥയിൽ, കാമുകി മരിച്ചു

ഇരുവരുടെയും കുടുംബം പ്രണയം എതിര്‍ത്തതിനെ തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാര്‍ അപടകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയയാള്‍ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍ (25) ആണ് കാമുകി മനു കശ്യപിനൊപ്പം (21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്. ഇയാള്‍ക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ് (21) ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിര്‍ത്തതിനെ തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുച്ചാ ബസ്‌തിയില്‍ ഈ മാസം ഒമ്പതിനാണ് സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ രജത് കുമാറിനെയും മനു കശ്യപിനെയും പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനു കശ്യപ് ചികിത്സക്കിടെ മരിച്ചു. രതജ് കുമാര്‍ ഇപ്പോഴും ഗുരുതാരവസ്ഥയില്‍ തുടരുകയാണ്. കീടനാശിനിയാണ് ഇരുവരും കഴിച്ചതെന്നും രജത് കുമാര്‍ അപകടനില തരണം ചെയ്‌തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രണയം അവഗണിച്ച് രണ്ടുപേരുടെയും കുടുംബംഗങ്ങള്‍ ഇരുവര്‍ക്കും വേറെ വിവാഹം ആലോചിച്ചിരുന്നു. ജാതി വ്യത്യാസം കാരണമാണ് ഇരുവരുടെയും കുടുംബംഗങ്ങള്‍ വിവാഹത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മനു കശ്യപ് മരിച്ചതിന് പിന്നാലെ അമ്മ രജത് കുമാറിനെതിരെ മകളെ തട്ടിക്കൊണ്ട് പോയതിന് പൊലീസില്‍ പരാതി നല്‍കി.

2022 ഡിസംബറില്‍ ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ റൂര്‍ക്കിയില്‍ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞശേഷം കത്തിയപ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തിയ ആദ്യ രണ്ടുപേരില്‍ ഒരാളായിരുന്നു രജത് കുമാര്‍. പ്രദേശവാസിയായ നിഷു കുമാറിന്‍റെ സഹായത്തോടെ അപകടത്തിൽ തീപടര്‍ന്ന കാറില്‍ നിന്ന് റിഷഭ് പന്തിനെ സാഹസികമായി പുറത്തെത്തിച്ച രജത് കുമാറാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തതും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതും.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിലായിരുന്നു രജത് കുമാര്‍ ജോലി ചെയ്‌തിരുന്നത്. പുലര്‍ച്ചെ വലിയ ശബ്‍ദത്തോടെ വാഹനം മറിയുന്നതും തീപിടിക്കുന്നതും കണ്ടാണ് രജത് കുമാര്‍ ഓടിയെത്തിയത്. റിഷഭ് പന്തിനെ രക്ഷിച്ചപ്പോഴും അത് ഇന്ത്യൻ ക്രിക്കറ്റ് താരമാണെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ഇരുവരുടെയും ധീരതയെ അന്ന് രാജ്യം ഏറെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു. അപകടത്തിന് ശേഷം ചികിത്സക്കും വിശ്രമത്തിനും ശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് ഇരുവര്‍ക്കും സ്‌കൂട്ടര്‍ സമ്മാനമായി നല്‍കിയിരുന്നു.

Share

More Stories

ജോലി ചെയ്‌തില്ലെങ്കിലും റേഷൻ, ‘ഈ സൗജന്യങ്ങളിലൂടെ പരാദ ജീവികളെ അല്ലേ സൃഷ്‌ടിക്കുന്നത്’: സുപ്രീം കോടതി

0
ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് ഉൾപ്പെടെ നൽകുന്ന സൗജന്യങ്ങൾക്ക് എതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദ ജീവികളെയല്ലേ സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി...

രജത് പട്ടീദാർ ആർസിബിയുടെ പുതിയ ക്യാപ്റ്റൻ; കോഹ്‌ലി ക്യാപ്റ്റൻ ആകാത്തതിൻ്റെ കാരണം?

0
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഐപിഎൽ 2025-നുള്ള പുതിയ ക്യാപ്റ്റൻ്റെ പേര് പ്രഖ്യാപിച്ചു. എല്ലാ ഊഹാപോഹങ്ങൾക്ക് ഇടയിലും, ടീമിൻ്റെ കമാൻഡർ വിരാട് കോഹ്‌ലിക്കല്ല, രജത് പട്ടീദാറിനാണ് കൈമാറിയതെന്ന് വ്യക്തമായി. ആർസിബിയുടെ എട്ടാമത്തെ ക്യാപ്റ്റനായി...

ഒമാനിൽ തുടര്‍ച്ചയായി 15 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്ക് പൗരത്വം; അറബി ഭാഷ അറിയണം

0
മസ്‌കറ്റ്: പൗരത്വ നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഒമാന്‍. കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ ഒമാനി ദേശീയത നിയമത്തെ കുറിച്ചുള്ള രാജകീയ ഉത്തരവ് പ്രകാരമാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഈ ഉത്തരവ് പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന...

‘ജൂതരായ രോഗികളെ കൊന്നു’; ഇനിയും കൊല്ലുമെന്ന് നഴ്‌സുമാരുടെ വീഡിയോ, പോലീസ് അന്വേഷണം തുടങ്ങി

0
“നിങ്ങള്‍ ഒരു ഇസ്രായേല്‍ വംശജനായതില്‍ ഖേദിക്കുന്നു. നിങ്ങളും ഉടനെ തന്നെ കൊല്ലപ്പെടുകയും നരകത്തിലേക്ക് പോകുകയും ചെയ്യും,” -ഡോക്ടര്‍ പറഞ്ഞു. എന്തിനാണ് തന്നെ കൊല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറുടെ കൂടെയുണ്ടായിരുന്ന നഴ്‌സ് മറുപടി നല്‍കി. പലസ്‌തീൻ...

ആംബുലന്‍സ് വാടക ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ് നൽകാൻ ഉത്തരവ്

0
കേരളത്തിൽ ആംബുലന്‍സ് വാടക നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നല്‍കണം....

ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം സംഘത്തെ നാടുകടത്താൻ അമേരിക്ക

0
അനധികൃത കുടിയേറ്റക്കാരുടെ മറ്റൊരു ബാച്ചിനെ യുഎസ് ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തും. യുഎസ് സർക്കാർ നാടുകടത്തുന്ന രണ്ടാമത്തെ ബാച്ച് കുടിയേറ്റക്കാരാണിത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് "കഴുത വഴികളിലൂടെ" അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ...

Featured

More News