6 March 2026

ഡ്രൈവറില്ലാ കാറുകളും ഔട്ട്‌ഓഫ് ടെക്; ഇനി കാറോടിക്കാൻ റോബോട്ട്

മനുഷ്യനോട് സാദൃശ്യമുള്ള 'മുസാഷി' എന്ന റോബോട്ടിന് മനുഷ്യനെ പോലെ തന്നെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സാധാരണ ഒരു കാര്‍ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് അവകാശവാദം.

ഡ്രൈവറില്ലാ കാറുകള്‍ ലോകത്ത് ഇതിനകം വന്നുകഴിഞ്ഞു. ഇനി വരാന്‍ പോകുന്നത് മനുഷ്യനോട് സദൃശ്യമായ റോബോട്ടുകള്‍ ഡ്രൈവറാവുന്ന വാഹനങ്ങളാണ്. സാധാരണ കാര്‍ ഓടിക്കാന്‍ കഴിവുള്ള ‘മുസാഷി’ എന്ന ഹ്യൂമനോയ്‌ഡ് റോബോട്ടിനെ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസിന്‍റെ റിപ്പോര്‍ട്ട്.

ടെസ്‌ലയും ഗൂഗിളും ഡ്രൈവറില്ലാ കാറുകള്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ സ്വയം മനസിലാക്കി യാത്ര ചെയ്യുന്ന ഇത്തരം ഓട്ടോമാറ്റിക് കാറുകള്‍ വികസിപ്പിക്കുകയും വിപണിയില്‍ ഇറക്കുകയും അത്ര എളുപ്പമായിരുന്നില്ല. വളരെ സങ്കീര്‍ണമായ സാങ്കേതികവിദ്യകളും ഭീമമായ മുടക്കുമുതലും ഈ കാറുകള്‍ക്കുണ്ട്. ഇതിനൊക്കെ പരിഹാരമാകുമോ പുതിയ കണ്ടെത്തല്‍ എന്ന ആകാംക്ഷയിലാണ് ടെക് ലോകവും വാഹനലോകവും.

ടോക്കിയോ സര്‍വകലാശാലയിലെ ഡോ. കെന്‍റോയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ സാധാരണ കാറുകള്‍ ഓടിക്കാന്‍ പ്രാപ്‌തിയുള്ള റോബോട്ടിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനോട് സാദൃശ്യമുള്ള ‘മുസാഷി’ എന്ന റോബോട്ടിന് മനുഷ്യനെ പോലെ തന്നെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സാധാരണ ഒരു കാര്‍ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് അവകാശവാദം.

മനുഷ്യ ശരീരത്തോട് ഏറെ സാദൃശ്യമുള്ള ഹ്യൂമനോയ്‌ഡ് റോബോട്ടാണ് മുസാഷി. മനുഷ്യ ശരീരം പോലെതന്നെ കൃത്രിമ തലയും അഞ്ച് വിരലുകള്‍ വീതമുള്ള കൈകളും കാലുകളുമെല്ലാം ഇതിനുണ്ട്. മനുഷ്യര്‍ക്ക് സദൃശ്യമായ 74 മസിലുകളും 39 ജോയിന്‍റുകളും ഈ റോബോട്ടിനുണ്ട്. കൈകളും കാലുകളും കൊണ്ട് ബലം പ്രയോഗിക്കുകയും ചെയ്യാം. മനുഷ്യശരീരത്തിന് സമാനമായ ഇത്തരം ഘടനയാണ് സ്റ്റിയറിംഗ് നിയന്ത്രിക്കാനും പെഡലുകളില്‍ ചവിട്ടാനും ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കാനും ഇന്‍ഡിക്കേറ്ററുകള്‍ ഇടാനും മുസാഷിയെ സഹായിക്കുന്നത്.

റോബോട്ടിന്‍റെ കണ്ണുകളുടെ സ്ഥാനത്ത് ഹൈ-റെസലൂഷനിലുള്ള ക്യാമറകളാണുള്ളത്. ഇവ നിര്‍മിത ബുദ്ധിയുമായി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ബന്ധിപ്പിച്ചതാണ്. ട്രാഫിക് ലൈറ്റുകളിലെ മാറ്റവും ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നതും ഈ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത് പ്രതികരിക്കും. ടെക്, വാഹന ലോകത്ത് വലിയ വിപ്ലവമായേക്കാന്‍ സാധ്യതയുള്ള ഈ റോബോട്ടിക് ഡ്രൈവര്‍ സംവിധാനം പക്ഷേ നിര്‍മാണത്തിന്‍റെ ആദ്യ ഘട്ടങ്ങളിലാണ്.

നിലവില്‍ നേരെയുള്ള റോഡില്‍ വലത്തോട്ട് മാത്രം തിരിയാന്‍ പറ്റുന്ന തരത്തിലുള്ള സാങ്കേതികശേഷിയേ മുസാഷി കൈവരിച്ചിട്ടുള്ളൂ. മൂന്ന് മൈല്‍ വേഗവുമെ ഇതിനുള്ളൂ. ഭാവിയില്‍ ഒരു സാധാരണ കാര്‍ ഓടിച്ച് റോഡിലൂടെ പോകുന്ന മുസാഷി എന്ന റോബോട്ട് ഡ്രൈവറെ കാണാൻ സാധിക്കുമെന്നും ആ വാഹനത്തില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

Share

More Stories

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

Featured

More News