യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് ആരംഭിക്കുമെന്ന് നാഷണൽ സെക്രട്ടേറിയറ്റ് അറിയിച്ചു. നിലവിൽ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാൽപതോളം യൂണിറ്റുകളുണ്ട്. എട്ട് വർഷം മുൻപ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുകൂട്ടം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്.
പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിൽ പ്രവർത്തനം ആരംഭിക്കുകയും പതിയെ കലാ കായിക സാംസ്കാരിക മേഖലകളിലും സജീവമായി ഇടപെട്ടുകൊണ്ട് ഘട്ടം ഘട്ടമായി സംഘടന വളരുകയായിരുന്നു. ഇപ്പോൾ ബ്രിട്ടനിലാകെ പ്രവർത്തനം വ്യാപിപ്പിക്കണം എന്ന ലക്ഷ്യവുമായി പോകുന്ന സംഘടനയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കണം എന്ന് നാഷണൽ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.