സമീക്ഷ യുകെ യുടെ വടംവലി ടൂർണമെന്‍റ് കാർഡിഫിലെ ന്യൂപോർട്ടിൽ ജൂൺ 21ന് നടക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിംഗ്ട്രോഫിയും സ്ഥിരം ട്രോഫിയും 1501 പൗണ്ടും അടങ്ങുന്ന സമ്മാനം നൽകും. 1001 പൌണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 751 പൗണ്ടും 501 പൗണ്ടും നല്‍കും.
അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ടാണ് സമ്മാനം. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടും നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.
രാഷ്ട്രീയ, സാമൂഹിക, കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന മത്സരം കാണുവാനും, ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും എത്തുന്നവർക്ക് കേരളീയ ഭക്ഷണം ലഭ്യമാകുന്ന വിവിധ സ്റ്റാളുകളും, കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യവും അന്നേ ദിവസം ഉണ്ടായിരിക്കും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഏലൂർ കൺസല്‍ട്ടൻസി, എന്നിവരാണ് മത്സരത്തിന്റെ പ്രായോജകർ.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെൻ്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണന്ന് സംഘാടകർ അറിയിച്ചു. ടീം രജിസ്ട്രേഷനും കൂടുതല്‍ വിവവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാരായ അൽമിഹാരാജ് ആർ എസ് +44 7442794704 സാം കൊച്ചുപറമ്പിൽ +44 7308646611 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.