പത്തനംതിട്ട: സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദരിദ്രവിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗോത്ര / ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമാണ് ശിശുക്ഷേമം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2023ല്‍ എസ്എസ്എല്‍സി പാസായി ഉപരിപഠനത്തിന് ചേര്‍ന്ന മേല്‍വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമസമിതി മുഖേനയായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
അതിദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം.
ആദിവാസി ഗോത്രമേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ പട്ടികവര്‍ഗ ഓഫീസറുടെ സാക്ഷ്യപത്രവും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ ഉള്ളക്കം ചെയ്ത അപേക്ഷകള്‍ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസ് ദത്തെടുക്കല്‍ കേന്ദ്രം, ഐമാലി, ഓമല്ലൂര്‍,പത്തനംതിട്ട എന്ന വിലാസത്തില്‍ ജൂലൈ 31ന് മുന്‍പ് ലഭ്യമാക്കണം. ഫോണ്‍: 8547716844, 9447103667.