6 March 2026

സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുഡിഎഫിന് മുന്നിൽ നിബന്ധനകൾ വെക്കുന്ന എസ്ഡിപിഐ

എറണാകളും ജില്ലയിലെ കളമശ്ശേരി, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, നേമം എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ തങ്ങൾക്കു കൂടി സ്വീകാര്യനായിരിക്കണമെന്നാണ് എസ്​ഡിപിഐയുടെ ആവശ്യം.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എസ്ഡിപിഐയുടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരിക്കാൻ യുഡിഎഫിനു മുന്നിൽ എസ്​ഡിപിഐ ചില നിബന്ധനകൾ മുന്നോട്ടു വച്ചിരിക്കുകയാണെന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് എസ്ഡിപിഐയും യു ഡി എഫും തുടക്കമിട്ടുവെന്നും ചില കോൺഗ്രസ് നേതാക്കൾ സൂചന നൽകി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ നിർത്താതിരിക്കാൻ സംസ്ഥാനത്തെ നാലോളം മണ്ഡലങ്ങളിൽ തങ്ങൾക്കു കൂടി സ്വീകാര്യരായ സ്ഥാനാർത്ഥികളെ യുഡിഎഫ് നിർത്തണമെന്നുള്ളതാണ് എസ്ഡിപിഐയുടെ പ്രധാന ആവശ്യം.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്​ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സമീപകാലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ നൽകിവന്നിരുന്ന എസ്ഡിപിഐയുടെ പുതിയ തീരുമാനം വലിയ ചർച്ചകൾക്ക് വഴി വയ്ക്കുകയും ചെയതിരുന്നു. എൽഡിഎഫും യുഡിഎഫും എൻഡിഎയും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ നീക്കം തങ്ങക്ക് വലിയ തിരിച്ചടിയാകുമെന്നായിരുന്നു യുഡിഎഫ് വിലയിരുത്തൽ. ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന യുഡിഎഫിൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് നിബന്ധനകൾക്ക് വധേയമായി വിട്ടുവീഴ്ച ചെയ്യാമെന്ന് എസ്​ഡിപിഐ അറിയിച്ചിരിക്കുന്നത്.

തങ്ങൾക്കും വലിയ സ്വാധീനമുള്ള നാലു മണ്ഡലങ്ങളിൽ തങ്ങളുടെ കൂടി താല്പര്യമുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തണമെന്നാണ് എസ്​ഡിപിഐ ആവശ്യപ്പട്ടിരിക്കുന്നത്. എറണാകളും ജില്ലയിലെ കളമശ്ശേരി, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, നേമം എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ തങ്ങൾക്കു കൂടി സ്വീകാര്യനായിരിക്കണമെന്നാണ് എസ്​ഡിപിഐയുടെ ആവശ്യം.

ഈ നാലു മണ്ഡലങ്ങളിലും വിജയി ആരാണെന്ന് തീരുമാനിക്കാനുള്ള വോട്ട് ഷെയർ തങ്ങൾക്കുണ്ടെന്നും അവർ അവകാശപ്പെടുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ തങ്ങൾ ചെയ്യുന്ന വിട്ടുവീഴ്ച മഞ്ചേശ്വരത്തിനൊപ്പം മറ്റു നാലു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുമെന്നും എസ്​ഡിപിഐ നേതൃത്വം യുഡിഎഫിന് ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.

എസ്ഡിപിഐയുടെ പുതിയ ആവശ്യത്തോട് യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മുസ്ലീംലീഗിന് ഇക്കാര്യത്തിൽ അനുകൂല മനോഭാവമാണെന്നാണ് അറിയാൻ കഴിയുന്നത്. എസ്​ഡിപിഐ മഞ്ചേശ്വരത്ത് മത്സരിച്ചാൽ അത് തങ്ങളുടെ വിജയം തടയുമെന്നും ബിജെപിക്ക് സാധ്യത വർദ്ധിക്കുമെന്നും ലീഗിന് ആശങ്കയുണ്ട്. മാത്രമല്ല ഒരു ഇടവേളയ്ക്കു ശേഷം മലബാർ മേഖലയ്ക്കു പുറത്ത് ഒരു വിജയം ആഗ്രഹിക്കുന്ന ലീഗിന് ഇത്തവണ കളമശ്ശേരിയിലൂടെ അത് നേടിയെടുക്കാൻ കഴിയുമന്നുള്ള പ്രതീക്ഷയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്​ഡിപിഐ- യുഡിഎഫ് രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിലെടുക്കുന്ന നിലപാട് അനുസരിച്ചായിരിക്കും യുഡിഎഫ് തീരുമാനം കെെക്കൊള്ളുക.

Share

More Stories

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

Featured

More News