മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴയ്ക്ക് സമീപം മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. വാഹനത്തിൽ പിന്തുടർന്ന മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
പൊലീസാണ് ഷാജൻ ആശുപത്രിയിൽ എത്തിച്ചത്. ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഷാജൻ സ്കറിയ തൊടുപുഴയിൽ ഒരു വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.























