17 November 2024

ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും ഷമി ഹീറോ; പത്താമനായെത്തി 36 പന്തിൽ 37 റൺസ്, ടീം ജയിച്ചത് 11 റൺസിന്

ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുമാണ് ഷമി സ്വന്തമാക്കിയത്

ഏകദേശം ഒരുവർഷത്തെ ഇടവേളക്ക് ശേഷം നടത്തിയ തിരിച്ചുവരവ് ആഘോഷമാക്കി പേസർ മുഹമ്മദ് ഷമി. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഷമിയുടെ മികവിൽ മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാൾ 11 റൺസിന് വിജയം നേടിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 99.2 ഓവറിൽ 326 റൺസിന് പുറത്തായി. ഫലസാധ്യത മാറിമറിഞ്ഞ കളിയിൽ കുമാർ കാർത്തികേയ സിങ്ങിനെ പുറത്താക്കി മുഹമ്മദ് ഷമി തന്നെയാണ് ടീമിന് 11 റൺസിൻ്റെ വിജയം സമ്മാനിച്ചത്. സ്കോർ: ബംഗാൾ- 228, 276, മധ്യപ്രദേശ്- 167, 326.

ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുമാണ് ഷമി സ്വന്തമാക്കിയത്. ഷമിക്ക് പുറമേ നാലു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീം, രണ്ടു വിക്കറ്റെടുത്ത രോഹിത് കുമാർ എന്നിവർ കൂടി ചേർന്നാണ് മധ്യപ്രദേശിനെതിരെ ടീമിന് വിജയം സമ്മാനിച്ചത്.

ബാറ്റുകൊണ്ടുള്ള ഷമിയുടെ സംഭാവനയാണ് മത്സരഫലത്തില്‍ നിർണായകമായത്. പത്താമനായി ഇറങ്ങി 36 പന്തിൽ 37 റൺസെടുത്താണ് ഷമി ബാറ്റിങ്ങിലും മികവ് തെളിയിച്ചത്. ഷമിയുടെ കൂടി ഇന്നിങ്സിൻ്റെ ബലത്തിലാണ് ബംഗാൾ രണ്ടാം ഇന്നിങ്സിൽ 88.3 ഓവറിൽ 276 റൺസെടുത്തത്. ഒന്നാം ഇന്നിങ്സിൽ ആറു പന്തിൽ 2 റൺസിന് ഷമി പുറത്തായിരുന്നു.

പത്താമനായി ക്രീസിലെത്തിയ ഷമി, ഒമ്പതാം വിക്കറ്റിൽ സുരാജ് സിന്ധു ജയ്സ്വാളിനൊപ്പം 26 പന്തിൽ കൂട്ടിച്ചേർത്തത് 18 റൺസ്. പിന്നാലെ മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ 41 പന്തിൽ 39 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ ആണ് മധ്യപ്രദേശിന് മുന്നിൽ 338 റൺസ് വിജയലക്ഷ്യം ഉയർന്നത്.

നേരത്തേ, ഒന്നാം ഇന്നിങ്സിൽ ആകെ 19 ഓവർ ബോൾ ചെയ്‌ത താരം 4 മെയിഡണ് ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻ ബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

ഏകദിന ലോകകപ്പിന് ശേഷം കാൽക്കുഴയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയുടെ തിരിച്ചുവരവിലെ ആദ്യ മത്സരമാണിത്. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്തിയേക്കും എന്നാണ് വിവരം. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഷമി ടീമിനൊപ്പം ചേരാനാണ് സാധ്യത. ബോർഡർ- ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 22ന് പെർത്തിൽ തുടങ്ങും.

Share

More Stories

അഞ്ചുമുതൽ പത്ത് വർഷം വരെ അധികമായി ജീവിക്കാം; സ്വീകരിക്കുക ഈ ശീലം, പഠനം

0
ചില മുൻഗണനകൾ പുനർവിചിന്തനം ചെയ്യാൻ ഒരു കാരണമുണ്ട്. യുഎസിലെ ജനസംഖ്യയുടെ ഏറ്റവും മികച്ച 25% ആളുകളുമായി സജീവമാകുന്നത് ആയുസ്സ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ വ്യാഴാഴ്‌ച...

കോൺഗ്രസ് വിട്ട പി സരിനും ബിജെപി വിട്ട സന്ദീപ് വാര്യരും അടയാളപ്പെടുത്തുന്നത്

0
| ശ്രീകാന്ത് പികെ പാലക്കാട് ഒരു കല്യാണ വീട്ടിൽ വച്ചായിരുന്നു ആൾക്കൂട്ടത്തിന് നടുവിൽ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരെ ഡോ. പി. സരിൻ കണ്ട് മുട്ടിയത്. രണ്ട് പേർക്കും നേരെ കൈ നീട്ടിയെങ്കിലും...

ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മോശമായതിനാൽ 5.85 കോടി രൂപ പിഴ ചുമത്തി

0
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടത്തിൻ കീഴിൽ മലിനീകരണ വിരുദ്ധ നടപടികളുടെ ആദ്യ ദിവസം ഏകദേശം 5.85 കോടി രൂപ പിഴ ചുമത്തി അധികാരികൾ നടപടി ശക്തമാക്കിയപ്പോഴും ഡൽഹിയിലെ വായു ഗുണനിലവാരം...

തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശം; നടി കസ്‌തൂരി അറസ്റ്റില്‍

0
തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്‌തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടിയെ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി...

ധനുഷിനെതിരെ നയൻതാര; പിന്തുണയുമായി പാർവതി, നസ്രിയ, അനുപമ, ഐശ്വര്യ ലക്ഷ്മി

0
ദക്ഷിണേന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ജീവിതം ആധാരമാക്കി ഓണലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നു . പ്രശസ്ത...

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ; തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവും

0
ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച്  നടന്നു. തിരുവനന്തപുരം ജില്ലാ  വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം...

Featured

More News