കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലകൾ ഇൻ്റെർനെറ്റ്, സ്‌മാർട്ട് ഫോണുകൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ് സൈബർ ക്രൈം. ലോകത്തെ ആദ്യ സൈബർ കുറ്റകൃത്യം എന്ന് കരുതപ്പെടുന്നത് അമേരിക്കയിൽ 1999 നടന്ന കൊലപാതകമാണ്.
പൂർണമായും സൈബർ ക്രൈം എന്ന് വിളിക്കാനാകില്ല എങ്കിലും ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കൊലപാതകത്തിന് ഉപയോഗിച്ചു എന്നതിനാൽ ഈ കേസിന് സൈബർ കുറ്റകൃത്യമായാണ് കരുതപ്പെടുന്നത്. ഷാരി മില്ലർ കേസ് എന്ന് പറയുന്നത്. ഇൻ്റെർനെറ്റിലൂടെ പരിചയപ്പെട്ട വ്യക്തിയെ ഭർത്താവിൻ്റെ കൊലചെയ്യുന്നതിനായി ഉപയോഗിച്ചു എന്നതാണ് ഷാരി മില്ലർ കേസ്.
ഇൻ്റെർനെറ്റ് ചാറ്റ് ഫോറങ്ങളിലൂടെ പരിചയപ്പെട്ട കാമുകനായ ജെറി കാസഡേയെ ഉപയോഗിച്ച് ഷാരി മില്ലർ ഭർത്താവായ ബ്രൂസ് മില്ലറെ കൊല ചെയ്യുകയായിരുന്നു. ഇൻ്റെർനെറ്റ് ചാറ്റുകൾ, ബ്രൗസിങ് ഹിസ്റ്ററി, ഇ-മെയിൽ സന്ദേശങ്ങൾ എന്നിങ്ങനെയുള്ള ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമായി മാറുകയുണ്ടായി.
ഇൻ്റെർനെറ്റ് കുറ്റകൃത്യം നടത്തുന്നതിന് ഉപകരണമാക്കി എന്നതിൻ്റെ ഉദാഹരണമായി നിലനിൽക്കുന്നു എന്നതാണ് ഷാരമ മില്ലർ കേസിനെ ലോകത്തെ ആദ്യ ഇൻ്റെർനെറ്റിലൂടെ നടത്തിയ കൊലപാതകമായി കണക്കാക്കപ്പെടുന്നതിൻ്റെ കാരണം.