18 January 2025

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി ശനിയാഴ്‌ച

മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്

കഷായത്തിൽ കളനാശിനി കലർത്തി ഷാരോണ്‍ എന്ന കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാരൻ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ശിക്ഷാ വിധി ശനിയാഴ്‌ച ഉണ്ടാകും. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.

ഷാരോണും ഗ്രീഷ്‌മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.

2022 ഒക്ടോബർ 25ന് തിരുവന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ ഷാരോൺ രാജ് മരണത്തിന് കീഴങ്ങി. ഒക്ടോബർ 14-നാണ് അവശനിലയിൽ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് ഗ്രീഷ്‌മ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.

ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം ജ്യൂസിൽ പാരസെറ്റാമോൾ കലർത്തി നൽകി. ജ്യൂസ് ചലഞ്ച് എന്ന് പറഞ്ഞായിരുന്നു മരുന്നു കലർത്തി നൽകിയത്. എന്നാൽ, അന്ന് ഷാരോൺ രക്ഷപ്പെട്ടു.

രണ്ടാമത്തെ ശ്രമത്തിൽ ഗ്രീഷ്‌മ വിജയിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്‌മയെ കു റിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്‌മ ചതിച്ചെന്ന് വെളിപ്പെടുത്തി. ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ സഹായത്തോടെ ഗ്രീഷ്‌ ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്.

ആദ്യം പാറശാല പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2022 ഒക്ടോബർ 30ന് ഗ്രീഷ്‌മയെയും യേയും ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഗ്രീഷമയുടെ കുറ്റസമ്മതം. ഒക്ടോബർ 31ന് അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്‌ണ ആത്മഹത്യക്ക് ശ്രമിച്ചു.

Share

More Stories

കെജ്‌രിവാളിന് എതിരെ കോൺഗ്രസ് ആക്രമണം നടത്തുന്നത് പ്രധാനമായത് എന്തുകൊണ്ട്?

0
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരം 2025 വളരെ രസകരമാണ്. 2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ പ്രകടനം നിരാശാജനകം ആയിരുന്നുവെങ്കിലും ഇത്തവണ പുതിയ തന്ത്രവുമായാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. ആം ആദ്‌മി പാർട്ടിയെയും (എഎപി) അരവിന്ദ്...

തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു; കർണാടകയിൽ വൻ ബാങ്ക് കവർച്ച

0
കർണാടകയിൽ കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെസി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച...

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

0
യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്....

ദുബൈ എയർപോർട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളം

0
2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോ​ടി ...

വയോധികരുടെ എണ്ണം കൂടുന്നു; ജനസംഖ്യയിൽ മൂന്നാം വർഷവും ഇടിവ്, ചൈന പ്രതിസന്ധിയില്‍

0
ചൈനയുടെ ജനസംഖ്യ മൂന്നാം വർഷവും കുറഞ്ഞു. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യയും ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ചൈന നേരിടുന്നത്. 2004 അവസാനത്തോടെ ചൈനയുടെ...

ഒരു കോടി രൂപ ആവശ്യപ്പെട്ട് ജോലിക്കാരിയോട് വഴക്കിട്ടു; സെയ്‌ഫ് അലി ഖാനെ ആക്രമിച്ചതിൽ പുതിയ വിവരങ്ങൾ

0
ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ്റെ വസതിയിൽ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയെ ചോദ്യം ചെയ്യുന്നതിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഖാൻ്റെ വീട്ടിൽ ഉണ്ടായ ആക്രമണ...

Featured

More News