6 March 2026

പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ എസ്‌എച്ച്‌ഒ മർദിച്ചു; ഒന്നര വർഷം മുമ്പുള്ള സംഭവത്തില്‍ നടപടിയ്‌ക്ക് ഉത്തരവ്

യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ഇടപെട്ടതാണെന്നുമാണ് പൊലീസ് അന്ന് വിശദീകരണം നൽകിയത്.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയായിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയായ സ്ത്രീയുടെ മുഖത്ത് അടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഒന്നര വർഷം മുമ്പ് നടന്ന മർദനവുമായി ബന്ധപ്പെട്ട ഈ ദൃശ്യങ്ങൾ, മർദനമേറ്റ കൊച്ചി സ്വദേശിനിയായ ഷൈമോൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ലഭ്യമായത്. പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്‌എച്ച്‌ഒ മർദിക്കുന്ന ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്, ദൃശ്യങ്ങൾ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതുസ്ഥലത്ത് പൊലീസ് രണ്ടുപേരെ മർദിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ്, ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയുമായി എസ്‌ഐ പ്രതാപചന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുകയും പിടിച്ചു തള്ളുകയും ചെയ്‌തെന്നാണ് പരാതി. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗർഭിണിയായിരുന്ന തന്നെ വനിതാ പൊലീസ് സാന്നിധ്യത്തിൽ പുരുഷ പൊലീസ് മർദിച്ചുവെന്നും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചുവെന്നും യുവതി നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ഇടപെട്ടതാണെന്നുമാണ് പൊലീസ് അന്ന് വിശദീകരണം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും എസ്‌എച്ച്‌ഒയെ പരാതിക്കാരി മർദിച്ചതായും പൊലീസ് ആരോപിച്ചിരുന്നു.

എന്നാൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ, പൊലീസ് വാദങ്ങൾ വ്യാജമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതുമാണെന്ന് വ്യക്തമാക്കുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടതായും, നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News