6 March 2026

സംവിധായകൻ സിദ്ദിഖ് പറവൂരിന്റെ താഹിറ ബാംഗ്ലൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസവും കേൾവിക്കുറവും പരിമിതികളല്ലെന്ന് തെളിയിച്ച താഹിറയുേടത് കഥതോൽക്കും ജീവിതം. ഈ ജീവിതവും ഇവരുടെ ചെറുസ്വപ്നങ്ങളുമാണ് സിനിമയെന്ന് ഒറ്റവാക്കിൽ പറയാം.

| എൻ ശുഭ

പരിമിതികളോട് പടവെട്ടി ജീവിക്കുന്ന താഹിറഎന്ന തൊഴിലാളിസ്ത്രീയുടെ കഥപറയുന്ന താഹിറ പതിമൂന്നാമത് ബാംഗ്ലൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്. ഫെബ്രുവരി 25 മുതൽ മാർച്ച 4 വരെനടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക ‘

കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനിയായ താഹിറയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന സിനിമ സിദ്ദിഖ് പറവൂരാണ് ഒരുക്കിയിരിക്കുന്നത് . സ്വന്തം ജീവിത കഥപറയുന്ന സിനിമയിലെ താഹിറയുടെ പ്രകടനത്തിന് 2021 ലെ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചിരുന്നു .2020 ലെ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇടംനേടിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു .

ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസവും കേൾവിക്കുറവും പരിമിതികളല്ലെന്ന് തെളിയിച്ച താഹിറയുേടത് കഥതോൽക്കും ജീവിതം. ഈ ജീവിതവും ഇവരുടെ ചെറുസ്വപ്നങ്ങളുമാണ് സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പിതാവ് മരിച്ചതിനെ തുടർന്ന് നാല് സഹോദരിമാർ ഉൾപ്പെട്ട കുടുംബത്തിന്‍റെ ഭാരം താഹിറ ഒറ്റയ്ക്ക് ചുമലിലേറ്റു. ജീവിക്കാൻവേണ്ടി മാന്യമായ എന്ത് തൊഴിലും ചെയ്യാൻ താഹിറ തയ്യാറായി. ചെമ്മീൻ കമ്പനികളിലെ ജോലി, വാർക്കപ്പണി, പറമ്പ് കിളയ്ക്കൽ, പെയിന്‍റിങ്, മീൻപിടുത്തം, ഡ്രൈവിങ് പരിശീലനം,പ്രസവ ശുസ്രൂക്ഷ അങ്ങനെ താഹിറ കൈവെയ്ക്കാത്ത മേഖലകളില്ല താഹിറയുടെ യഥാർത്ഥ ജീവിതത്തിലും സിനിമയിലും

നാലു പശുക്കളെ പോറ്റി 25 വീടുകളിൽ പാലെത്തിക്കുന്ന ക്ഷീരകർഷക. വലവീശി മീൻപിടിച്ച് ഉപജീവനം നടത്തുന്ന കുടുംബനാഥ. കൂലിപ്പണിക്കാരി. പെയിന്റിങ്‌ തൊഴിലാളി.കെട്ടിടനിർമാണം ചിട്ടയോടെ നടത്തുന്ന മേസ്തിരി. ഡ്രൈവിങ് പരിശീലക. സ്വന്തമായി ട്രാക്ടർ ഒാടിച്ച് വിത്തിട്ട് വിളവെടുക്കുന്ന കർഷക. അങ്ങനെ ജീവിതത്തിൽ നിറഞ്ഞാടിയ വേഷങ്ങൾ സിനിമയിലേക്ക് പറിച്ചു നടുക മാത്രമാണ് താൻ ചെയ്തതെന്ന് സംവിധായകൻ സിദ്ദിഖ് പറവൂർ .

ആരോഗ്യവകുപ്പിൽ സീനിയർ ഹെൽത്ത് എജ്യുക്കേറ്ററായ സിദ്ദിഖ് പറപ്പൂർ രചനയും സംവിധാനവും നിർവഹിച്ച താഹിറ എന്ന സിനിമ പറയുന്നത് താഹിറയുടെ ജീവിതമാണ്. ജീവിതത്തിലെ നായികയുടെ പേരുതന്നെ സംവിധായകൻ‍ സിനിമയ്ക്കും നൽകി. കാഴ്ചപരിമിതരായ വിദ്യാർഥികളുടെ സ്ഥാപനത്തിലെ അധ്യാപകനായ, കാഴ്ചശേഷി ഒട്ടുമില്ലാത്ത ക്ലിൻറ് മാത്യുവാണ് സിനിമയിലെ നായകൻ..ലോക സിനിമ ചരിത്രത്തിൽ തന്നെ കാഴ്ചയില്ലാത്തൊരാൾ നായക വേഷം ചെയ്യുകയും സ്വന്തമായി സിനിമക്ക് ശബ്‍ദം നല്കുകുകയും ചെത്ത് എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട് .

Share

More Stories

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

Featured

More News