സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടി രണ്ട് ദിവസത്തിന് ശേഷം ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് റെഗുലേറ്റർമാർ അടച്ചുപൂട്ടി. ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് കൈവശപ്പെടുത്തിയതായും യുഎസ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനെ റിസീവറായി നിയമിച്ചതായും ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
അമേരിക്കയെ സംബന്ധിച്ചു ഇത് ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ബാങ്ക് പരാജയമാണ്. സിഗ്നേച്ചർ ബാങ്കിന്റെ അടച്ചുപൂട്ടൽ സിലിക്കൺ വാലി ബാങ്കിനും വാഷിംഗ്ടൺ മ്യൂച്വലിനും ശേഷം യുഎസ് ബാങ്കിംഗ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ പരാജയമായി അടയാളപ്പെടുത്തി. സിഗ്നേച്ചർ ബാങ്കിൽ ഡിസംബർ 31 വരെ ഏകദേശം 88.59 ബില്യൺ ഡോളർ നിക്ഷേപമുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, മാധ്യമങ്ങളുടെ അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് സിഗ്നേച്ചർ ബാങ്ക് ഉടൻ പ്രതികരിച്ചില്ല. “സിഗ്നേച്ചർ ബാങ്കിന്റെ എല്ലാ നിക്ഷേപകരെയും പൂർണരാക്കുമെന്നും നികുതിദായകന് ഒരു നഷ്ടവും ഉണ്ടാകില്ല.” എന്നും യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ്, മറ്റ് ബാങ്ക് റെഗുലേറ്റർമാർ എന്നിവർ ഞായറാഴ്ച ഒരു സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.