തെന്നിന്ത്യന്‍ സിനിമാലോകം എണ്‍പതുകളില്‍ അടക്കിവാണ മാദക സൗന്ദര്യം ‘സില്‍ക്ക് സിമിത’ യുടെ ജീവിതം വീണ്ടും സിനിമയാകുന്നു. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം എസ്.ടി.ആര്.ഐ സിനിമാസാണ് നിര്‍മിക്കുക.
ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയനടിയുടെ വേഷത്തിലെത്തുന്നത്. സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും. സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പ്രത്യേക പ്രഖ്യാപനത്തോട് അനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു എക്സ്ക്ലൂസീവ് വീഡിയോയും പുറത്തിറക്കി.
വിദ്യാ ബാലൻ്റെ ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിന് പ്രചോദനമായ സില്‍ക്ക് സ്മിതയുടെ വിവാദ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. സില്‍ക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്മിതയുടെ ഐക്കണിക് പോസ് പുനഃസൃഷ്ടിച്ചിരുന്നു. എസ്.ടി.ആര്.ഐ സിനിമാസിൻ്റെ ബാനറില്‍ ജയറാം ശങ്കരന് സംവിധാനം ചെയ്ത് എസ്.ബിവിജയ് അമൃതരാജ് ആണ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളില്‍ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
നാലാമിടം.ഇൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.