6 March 2026

സ്പെയിനിൽ ഇനി അശ്ലീല ദൃശ്യങ്ങള്‍ കാണാൻ തിരിച്ചറിയൽ രേഖ വേണം; അപ്ലിക്കേഷൻ ഉടനെത്തും

ഒരു അശ്ലീല വെബ്‌സൈറ്റിന്‍റെ അഡ്രസ് ഒരാള്‍ ടൈപ്പ് ചെയ്താല്‍ ഉടന്‍ ഡിജിറ്റല്‍ വാലറ്റ് ബെറ്റ ആക്ടീവാകുന്ന തരത്തിലാണ് സജ്ജീകരണം. തുടര്‍ന്നുള്ള കണ്ടന്‍റുകള്‍ പരിശോധിക്കാന്‍ ഡിജിറ്റല്‍ വാലറ്റ് ബെറ്റയില്‍ പ്രായം തെളിയിക്കണം.

പ്രായപൂര്‍ത്തിയാവാത്തവര്‍ ഇന്‍റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് തടയാന്‍ ശക്തമായ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങി സ്‌പെയിന്‍. ‘പോണ്‍ പാസ്‌പോര്‍ട്ട്’ എന്ന് വിളിക്കപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ സംവിധാനം വഴി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തുന്നതിനൊപ്പം അശ്ലീല ഉള്ളടക്കങ്ങള്‍ സെര്‍ച്ച് ഫലങ്ങളായി എത്തുന്നതിന്‍റെ എണ്ണം നിയന്ത്രിക്കുകയും ചെയ്യും.

ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നത് തടയാന്‍ ശക്തമായ നിയമ സംവിധാനങ്ങള്‍ രാജ്യത്ത് വേണമെന്ന് ഒരു പോണോഗ്രഫിവിരുദ്ധ സംഘം നടത്തിയ ക്യാംപയിനുകള്‍ക്ക് പിന്നാലെയാണ് ശക്തമായ സംവിധാനങ്ങള്‍ സ്‌പെയിനില്‍ വരുന്നത്.

പ്രായപൂര്‍ത്തിയാവാത്തവര്‍ അഡ‍ള്‍റ്റ് കണ്ടന്‍റുകള്‍ ഏറെ കാണുന്നതായി ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ ഈ സംഘം മുമ്പ് പുറത്തുവിട്ടിരുന്നു. സ്‌പാനിഷ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ വാലറ്റ് ബെറ്റ എന്നാണ് വരാനിരിക്കുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍റെ പേര്.

ഇന്‍റര്‍നെറ്റ് ഉപയോക്താവിന് 18 വയസിന് മുകളിലാണോ പ്രായം എന്ന് പരിശോധിക്കാൻ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ഒരു അശ്ലീല വെബ്‌സൈറ്റിന്‍റെ അഡ്രസ് ഒരാള്‍ ടൈപ്പ് ചെയ്താല്‍ ഉടന്‍ ഡിജിറ്റല്‍ വാലറ്റ് ബെറ്റ ആക്ടീവാകുന്ന തരത്തിലാണ് സജ്ജീകരണം. തുടര്‍ന്നുള്ള കണ്ടന്‍റുകള്‍ പരിശോധിക്കാന്‍ ഡിജിറ്റല്‍ വാലറ്റ് ബെറ്റയില്‍ പ്രായം തെളിയിക്കണം.

എന്നാല്‍ ആപ്പില്‍ വെറുതെയങ്ങ് പ്രായം എന്‍റര്‍ ചെയ്‌ത് നല്‍കിയാല്‍ പോരാ. സര്‍ക്കാര്‍ അംഗീകൃതമായ അഞ്ച് തിരിച്ചറിയല്‍ രേഖകളിലൊന്ന് പ്രായം തെളിയിക്കാന്‍ ആപ്പില്‍ സമര്‍പ്പിക്കണം. വേനലവസാനത്തോടെയാവും ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

സ്‌പെയ്‌നില്‍ നടപ്പിലാക്കാന്‍ പോകുന്ന പോണ്‍ പാസ്‌പോര്‍ട്ട് ഭാവിയില്‍ യൂറോപ്യന്‍ യൂണിയന്‍റെ ഡിജിറ്റല്‍ ഐഡന്‍റിറ്റി സിസ്റ്റത്തിന് വഴിമാറാന്‍ സാധ്യതയുണ്ട്. സ്‌പെയിനിലെ പുതിയ സംവിധാനം വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യതയെ ബാധിക്കുമോ എന്നതാണ് വിമര്‍ശകര്‍ മുന്നോട്ടുവെക്കുന്ന ചോദ്യം.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News