24 February 2025

സ്പാം കോളിന് വില്ലനാകാൻ എഐ; എയര്‍ടെല്ലിലെ സ്‌പാം കോളുകളും മെസേജുകളും തടയും

ഉപഭോക്താക്കള്‍ക്ക് വലിയ ശല്യമായ സ്‌പാം കോളുകളെയും മെസേജുകളെയും തടയാന്‍ ഭാരതി എയര്‍ടെല്‍ എഐ സാങ്കേതികവിദ്യ അവതരിപ്പിച്ചു. കോടിക്കണക്കിന് സ്‌പാം കോളുകളെയും മെസേജുകളെയും ഒരുസമയം വിശകലനം ചെയ്ത് ഉപഭോക്താക്കളെ മുന്നറിയിപ്പാക്കാന്‍ ശേഷിയുള്ള എഐ സംവിധാനമാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. ദിവസത്തില്‍ 10 കോടി സ്‌പാം കോളുകളും 30 ലക്ഷം സ്‌പാം മെസേജുകളും തിരിച്ചറിയാന്‍ പുതിയ സംവിധാനം സാധ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് സ്‌പാം കോളുകള്‍ക്കും മെസേജുകള്‍ക്കും പരിഹാരം കാണാന്‍ രാജ്യത്തെ ആദ്യ എഐ അടിസ്ഥാനത്തിലുള്ള ഫ്ലാഗിംഗ് സംവിധാനം കൊണ്ടുവന്നു. ഉപഭോക്താക്കള്‍ക്ക് തത്സമയം മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം, ഈ സംവിധാനം സൗജന്യമായി ലഭ്യമാകുമെന്നതും പ്രത്യേകമായി സെറ്റിംഗ് മാറ്റം നടത്താതെ തന്നെ ആക്ടീവ് ആകുമെന്നതും എയര്‍ടെല്‍ വ്യക്തമാക്കി.

റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍, ടാറ്റ ടെലിസര്‍വീസ് തുടങ്ങിയ ടെലികോം കമ്പനികളുമായും സ്പാം കോളുകള്‍ തടയുന്നതിന് ഭാവിയില്‍ സഹകരിക്കാന്‍ എയര്‍ടെല്‍ ശ്രമിക്കുന്നുണ്ട്. കമ്പനിയുടെ സിഇഒ ഗോപാല്‍ വിറ്റല്‍ ഈ മാസം മധ്യേ മറ്റു ടെലികോം കമ്പനികളുടെ തലവന്‍മാരോട് സഹകരണത്തിന്റെ ആവശ്യവുമായി കത്തെഴുതിയിരുന്നു.

രാജ്യത്തെ 10ല്‍ ആറ് ടെലികോം ഉപഭോക്താക്കള്‍ക്കും ദിവസവും ശരാശരി മൂന്ന് സ്‌പാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേ പറയുന്നു. സ്‌പാം മെസേജുകളുടെ കാര്യത്തിലും 76% ഉപഭോക്താക്കള്‍ ഒരു ദിവസം മൂന്നോ അതിലധികമോ സ്‌പാം മെസേജുകള്‍ സ്വീകരിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടത്തിയ മുന്നറിയിപ്പിന് പിന്നാലെയാണ് എയര്‍ടെല്‍ എഐ ടൂളുമായി രംഗത്തുവന്നത്.

Share

More Stories

‘രാഷ്ട്രീയത്തിൽ ചരിത്രപരമായ സാക്ഷ്യം’; ഡൽഹിൽ ആദ്യമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്ത്രീകൾ ആകുമ്പോൾ

0
പൂർണ്ണമായും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഡൽഹിയുടെ രാഷ്ട്രീയം. 27 വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ ഉത്തരവാദിത്തം രേഖ ഗുപ്‌തയ്ക്ക് കൈമാറി. അതേസമയം ആം ആദ്‌മി പാർട്ടി അതിഷിയെ നിയമസഭയിലെ പ്രതിപക്ഷ...

റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റിട്ടത് അട്ടിമറി ശ്രമമെന്ന്; എൻഐഎ പ്രതികളുടെ മൊഴി രേഖപ്പെടുത്തി

0
കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകി ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവം അട്ടിമറി ശ്രമമാണെന്ന് എഫ്ഐആർ. കൊല്ലം- ചെങ്കോട്ട പാതയിൽ കുണ്ടറയ്ക്കും എഴുകോണിനും ഇടയിൽ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ജീവഹാനി...

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

Featured

More News