30 March 2025

സ്റ്റാര്‍ട്ട്അപ്പ് സംരംഭം; കൊല്‍ക്കത്തയില്‍ നിന്ന് 600 രൂപക്ക് ചെന്നൈയിലേക്ക് മൂന്ന് മണിക്കൂറില്‍ എത്താം

ഐഐടി മദ്രാസിലെ ഇന്‍കുബേഷന്‍ സെല്ലിൻ്റ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഫ്‌ളൈ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പാണ്

മൂന്ന് മണിക്കൂര്‍ കൊണ്ട് വെറും 600 രൂപയ്ക്ക് കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയില്‍ എത്താന്‍ കഴിയുമോ? ഇത് യാഥാര്‍ത്ഥ്യമാക്കുമെന്ന വാദവുമായി ഒരു സ്റ്റാര്‍ട്ട്അപ്പ് രംഗത്തെത്തി. ഐഐടി മദ്രാസിലെ ഇന്‍കുബേഷന്‍ സെല്ലിൻ്റ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഫ്‌ളൈ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഈ വാദവുമായി രംഗത്തെത്തിയത്. പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്രയും ഇവരുടെ ആശയം കേട്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ്.

സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐഐടി മദ്രാസ് സിലിക്കണ്‍ വാലിയുമായി കടുത്ത മത്സരത്തിലാണെന്ന് തോന്നുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞത്. സ്റ്റാര്‍ട്ട് അപ്പിൻ്റ പുതിയ സംരംഭത്തെപ്പറ്റി അദ്ദേഹം പോസ്റ്റ് ചെയ്‌ത കുറിപ്പ് ജനശ്രദ്ധ പിടിച്ചുപറ്റി.

“എല്ലാ ആഴ്‌ചയും ടെക് രംഗത്തെ നൂതന സംരംഭങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. വിശാലമായ ജലസ്രോതസുകള്‍ ഉപയോഗപ്പെടുത്തുമെന്ന വഗ്‌ദാനമല്ല മറിച്ച് ഈ വാഹനത്തിന്റെ രൂപകല്‍പ്പനയാണ് എന്നെ അതിശയിപ്പിച്ചത്,” -ആനന്ദ് മഹീന്ദ്ര പറഞ്ഞു.

നേരത്തെ എയ്‌റോ ഇന്ത്യ-2025 സമ്മേളനത്തിനിടെ ചെലവുകുറഞ്ഞതും വേഗതയേറിയതുമായ ഇലക്ട്രിക് സീ ഗ്ലൈഡേഴ്‌സിനെ ഉപയോഗപ്പെടുത്തുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതായി വാട്ടര്‍ ഫ്‌ളൈ ടെക്‌നോളജീസിൻ്റ സഹസ്ഥാപകന്‍ ഹര്‍ഷ് രാജേഷ് പറഞ്ഞിരുന്നു.

വെള്ളത്തില്‍ നിന്ന് പറന്നുയരുകയും നാല് മീറ്റര്‍ ഉയരത്തില്‍ പറക്കുകയും ചെയ്യുന്ന വിംഗ്- ഇന്‍- ഗ്രൗണ്ട് ക്രാഫ്റ്റ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിമാനമായിരിക്കും ഇവയെന്നും അദ്ദേഹം പറഞ്ഞു.

“കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് 1600 കിലോമീറ്റര്‍ ദൂരമുണ്ട്. വെറും 600 രൂപയ്ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാം. ട്രെയിനിലെ എസി ത്രീ ടയര്‍ ടിക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കാണിത്,” -ഹര്‍ഷ് രാജേഷിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു.

ഈ സംരംഭത്തിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെപ്പറ്റി കമ്പനിയുടെ സഹസ്ഥാപകന്‍മാരിൽ ഒരാളായ കേശവ് ചൗധരി പറഞ്ഞു. ജലോപരിതലത്തോട് വളരെ അടുത്ത് പറക്കുന്ന പ്രത്യേകതരം വിമാനമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി ഗ്രൗണ്ട് ഇഫക്ട്‌സ്‌ പ്രയോജനപ്പെടുത്താനും സാധിക്കും. അതിലൂടെ വാഹനത്തിൻ്റ ചിറകുകളിലെ ഘര്‍ഷണം കുറയ്ക്കാനും സാധിക്കും.

ഒരു സാധാരണ വിമാനം നിര്‍മിക്കുന്നതിനെക്കാള്‍ ചെലവ് കുറവാണ് ഇതിനെന്നും കേശവ് ചൗധരി പറഞ്ഞു. “ഞങ്ങള്‍ ഉയര്‍ന്ന അക്ഷാംശങ്ങളില്‍ പറക്കാന്‍ ഉദ്ദേശിക്കുന്നില്ല. കുറഞ്ഞ വായുമര്‍ദ്ദത്തെ നേരിടേണ്ടിവരുന്നില്ല. അതായത് നമ്മുടെ വിമാനം വളരെ ശക്തമായി നിര്‍മിക്കേണ്ടി വരുന്നില്ല. ഇതിലൂടെ നിര്‍മാണച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും,” അദ്ദേഹം വിശദീകരിച്ചു.

ഈ വിമാനത്തിൻ്റ എന്‍ജീനും സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്‌തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സാധാരണ വിമാനത്തിന് റണ്‍വേ അവസാനിക്കുന്നതിന് മുമ്പ് പറന്നുയരണം. എന്നാല്‍ നമ്മുടെ വിമാനത്തിന് മുന്നില്‍ കടല്‍ വിശാലമായി കിടക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം റണ്‍വേ അനന്തമായി കിടക്കുന്നു. ഇത് എഞ്ചിനില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നില്ല,” -അദ്ദേഹം പറഞ്ഞു.

നിലവില്‍ ഈ പദ്ധതി പ്രാരംഭഘട്ടത്തിലാണ്. എയറോ ഇന്ത്യ സമ്മേളനത്തില്‍ പദ്ധതിയുടെ രൂപരേഖ മാത്രമാണ് അവതരിപ്പിച്ചത്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനത്തിൻ്റ പ്രോട്ടോടൈപ്പ് തയ്യാറാകും. 20 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിമാനം 2026ഓടെ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി . ഈ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് ഐഐടി മദ്രാസ് ആണ്.

Share

More Stories

മ്യാൻമറിൽ ഭൂകമ്പ സാധ്യത കൂടുതലായിരിക്കുന്നത് എന്തുകൊണ്ട്?

0
മാർച്ച് 28 ന് മധ്യ മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായിയിരുന്നു . മണ്ഡലയ്ക്ക് സമീപം കേന്ദ്രീകൃതമായ ഭൂകമ്പത്തിൽ 1,600-ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക്...

സംഗീത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന കൂടുതൽ ശിലകൾ ഹംപിക്ക് സമീപം കണ്ടെത്തി

0
ഹംപിയിലെ വിറ്റാല മണ്ഡപത്തിലെ കൽത്തൂണുകൾ പോലെ, ഹോസ്‌പെട്ടിലെ ധർമ്മസാഗർ ഗ്രാമത്തിനടുത്തുള്ള ദേവലാപൂരിലെ കരേക്കല്ലു കുന്നിൽ വിജയനഗര തിരുഗത ഗവേഷണ സംഘം സംഗീതശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന കൂടുതൽ കല്ലുകൾ കണ്ടെത്തി. കരേക്കല്ലു കുന്നിൻ കൂട്ടത്തിന്റെ മധ്യത്തിലുള്ള...

ചൈത്ര നവരാത്രിക്ക്‌ തുടക്കമായി; ദുർഗ്ഗാദേവിയുടെ അനുഗ്രഹം തേടാം

0
മാർച്ച് 30 മുതൽ ചൈത്ര നവരാത്രി ആരംഭിച്ചു. അതിൽ ഒമ്പത് രൂപത്തിലുള്ള ദുർഗ്ഗയെ ആരാധിക്കുന്നു. വിശ്വാസ പ്രകാരം ഈ വർഷം അമ്മ ആനപ്പുറത്ത് എത്തിയിരിക്കുന്നു. ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ ആറ്...

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിരോധ കരാറിന് അംഗീകാരം നൽകി ഇന്ത്യ

0
620 ബില്യൺ രൂപയിലധികം (7.3 ബില്യൺ ഡോളർ) വിലമതിക്കുന്ന പരിശീലനവും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (എൽസിഎച്ച്) വാങ്ങുന്നതിന് ഇന്ത്യ അനുമതി നൽകി. രാജ്യത്തെ ഇതുവരെയുള്ളതിൽ വച്ച്...

‘മാലിന്യമുക്ത നവകേരളം’; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം

0
സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഞായറാഴ്‌ച നടന്നു. ഇതുവരെ സംസ്ഥാനത്തെ 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനം പൂര്‍ത്തിയായി. ഏപ്രില്‍ അഞ്ചിനകം ജില്ലാതല പ്രഖ്യാപനങ്ങളും നടക്കും. മാലിന്യമുക്ത നവ കേരളത്തിൻ്റെ ഭാഗമായി...

വോയ്‌സ് ഓഫ് അമേരിക്ക: മീഡിയാ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ നിന്ന് ട്രംപിനെ ജഡ്ജി തടഞ്ഞു

0
രണ്ടാം ലോകമഹായുദ്ധകാലത്തെ ശക്തമായ മാധ്യമമായിരുന്ന വോയ്‌സ് ഓഫ് അമേരിക്ക മീഡിയ പിന്നീട് സിഐഎ ശീതയുദ്ധ പ്രചാരണ ആയുധമാക്കി മാറ്റിയിരുന്നു. ഇപ്പോൾ ഫെഡറൽ ഏജൻസിയുടെ വലുപ്പം കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തിനെതിരെ ഒരു...

Featured

More News