6 March 2026

കേരളത്തിലെ ജാതിയുമായി ബന്ധപ്പെട്ട് പഠനം; വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആളുകളുമായി ജനിതക അടുപ്പം

കർണാടകയിൽ നിന്നുള്ള ബണ്ട്സ്, ഹൊയ്‌സാലകൾ എന്നീ വിഭാഗങ്ങള്‍ക്കും വടക്കുപറഞ്ഞാറൻ ജാതിവിഭാഗങ്ങളുമായി ജനിതകമായി അടുത്ത് നിൽക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

ജീനോം ബയോളജി ആൻഡ് എവല്യൂഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കേരളത്തിലെ ജാതിയുമായി ബന്ധപ്പെട്ട പരാമർശം. കേരളത്തിലെ പ്രാധന ജാതികളായ തിയ്യ(ഈഴവര്‍), നായര്‍ വിഭാഗങ്ങള്‍ക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജനങ്ങളുമായി ജനിതകപരമായി കൂടുതൽ അടുപ്പമുള്ളതായി പഠനത്തിൽ പറയുന്നു. ഇവര്‍ക്കുപുറമെ കർണാടകയിൽ നിന്നുള്ള ബണ്ട്സ്, ഹൊയ്‌സാലകൾ എന്നീ വിഭാഗങ്ങള്‍ക്കും വടക്കുപറഞ്ഞാറൻ ജാതിവിഭാഗങ്ങളുമായി ജനിതകമായി അടുത്ത് നിൽക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

ഹൈദരാബാദിലെ സിഎസ്ഐആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സിസിഎംബി) ജെ സി ബോസ് ഫെലോ ഡോ. കുമാരസാമി തങ്കരാജിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഹൈ-ത്രൂപുട്ട് ജനിതക പഠനം നടത്തിയത്.

സഹസ്രാബ്ദങ്ങൾ നീണ്ട കുടിയേറ്റങ്ങൾ,അധിവാസം, മനുഷ്യരുടെ കൂടികലരൽ എന്നിവയുടെ ഫലമായി ജനിതകവും സാംസ്കാരികവുമായ വൈവിധ്യം വലിയ തോതിലുള്ള മേഖലകളിലൊന്നാണ് ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരം. ജൂതന്മാർ, പാർസികൾ, റോമൻ കത്തോലിക്കർ എന്നിവരുൾപ്പെടെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അധിവസിക്കുന്ന സമീപകാല കുടിയേറ്റക്കാരെക്കുറിച്ചുള്ള നേരത്തെയുള്ള പഠനങ്ങൾ ഈ പ്രദേശത്തിന്റെ സമ്പന്നമായ ജനിതക പൈതൃകത്തെ വെളിപ്പെടുത്തുന്നതാണ്. കേരളത്തിൽ നിന്നുള്ള നായർ, ക്ഷത്രിയ സമുദായങ്ങളിൽ നിന്നുള്ള 213 വ്യക്തികളുടെ ഡിഎൻഎ ആണ് ഗവേഷകർ വിശകലനം ചെയ്തത്. അവയുടെ ഫലങ്ങൾ വെങ്കലയുഗം മുതൽ ഇന്നത്തെ വിവിധ സമൂഹങ്ങൾ വരെയുള്ള പുരാതന, സമകാലിക യുറേഷ്യൻ ജനങ്ങളുമായി താരതമ്യം ചെയ്തു. ഈ ജനിതക പഠനമാണ് പുതിയ നിഗമനങ്ങളിൽ എത്തിയത്.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News