15 May 2025

ബിഎംഎസ് വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം; സുജയ പാർവതിയെ 24 ന്യൂസ് സസ്‌പെൻഡ് ചെയ്തു

ബി.എം.എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് വേദിയില്‍ സ്വന്തം സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം നടത്തി എന്ന കാരണത്താൽ സുജയ പാർവതിയെ 24 ന്യൂസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോര്‍ട്ട്. 24 ന്യൂസ് ചാനലിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി. ബി.എം.എസിന്‍റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ സ്ഥാപനത്തിനെതിരെ ആരോപണമുന്നയിച്ചത്.

ബി.എം.എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു. നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയായ സമയത്ത് റിപ്പോർട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടിതില്ല എന്നതായിരുന്നു ‘തന്‍റെ വ്യക്തിപരമായ നിലപാടെന്നും അതുകൊണ്ട് തന്നെ തൊഴിലിടത്തിൽ തനിക്ക് എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

തന്റെ വിശ്വാസമാണ്. വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങൾ വേണ്ട എന്ന് തീരുമാനത്തിലാണ് കഴിഞ്ഞ 16 വർഷവും ഞാൻ ജോലി ചെയ്തതെന്നും സുജയ പറഞ്ഞു. ഏത് കോർപ്പറേറ്റ് സംവിധാനത്തിന് കീഴിൽ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും സുജയ പറഞ്ഞിരുന്നു.

Share

More Stories

‘പുതിയ കമ്മറ്റി’; ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി

0
ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത.വി കുമാർ ആണ് സമിതിയുടെ ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, ഇൻസെന്റീവ്, സേവന കാലാവധി എന്നിവയെ കുറിച്ച് വിശദമായി...

ഇന്ത്യൻ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിദ്വേഷ പരാമർശം; ബിജെപി മന്ത്രി വിജയ് ഷാക്ക് പോലീസ് കേസ്

0
ബിജെപി മന്ത്രി വിജയ് ഷാക്ക് എതിരെ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തു. ഇൻഡോർ പോലീസ് ആണ് കേസ് എടുത്തത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേസെടുത്തത്. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശ...

“കുഞ്ഞുങ്ങളെ കൊല്ലാനുള്ള ബോംബുകൾക്കായി പണം നൽകുന്നു”; യുഎസ് സെനറ്റ് യോഗത്തിൽ വൻ പ്രതിഷേധം

0
ഗാസയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എടുത്തുകാട്ടി യുഎസ് സെനറ്റ് യോഗത്തിനിടെ പ്രതിഷേധം. ബെൻ ആൻഡ് ജെറിസ് എന്ന ജനപ്രിയ ഐസ്ക്രീം ബ്രാൻഡിൻ്റെ സഹസ്ഥാപകനായ ബെൻ കോഹനും ചിലരുമാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ്...

ജയ്ഷെ ഭീകരരെ വധിച്ച് സൈന്യം; അവന്തിപോരയിൽ ഏറ്റുമുട്ടി

0
ഇന്ത്യൻ സുരക്ഷാ സേന ജമ്മു കാശ്‌മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ചു. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്. മൂവരും...

‘സവിശേഷ അധികാരം’; ബില്ലുകള്‍ക്ക് സമയപരിധി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി

0
സുപ്രീം കോടതിയുടെ വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച വിഷയത്തിലാണ് അസാധാരണ നീക്കം. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത്...

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പുനഃപരിശോധിക്കണം; ഇന്ത്യയോട് പാകിസ്ഥാൻ അഭ്യർത്ഥിക്കുന്നു

0
ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ പ്രതിരോധത്തെയും സൈന്യത്തെയും തകർത്തതിന് ശേഷം പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയ്ക്ക് ഏകദേശം ദിവസങ്ങൾക്കുള്ളിൽ, പാകിസ്ഥാൻ ഇപ്പോൾ ഇന്ത്യയ്ക്ക് ഒരു കത്ത് എഴുതിയതായി റിപ്പോർട്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം...

Featured

More News