9 March 2025

സ്‌കൂളുകളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ തസ്‌തികകൾ 12 ആഴ്‌ചകൾക്കകം കണ്ടെത്തണമെന്ന് സുപ്രീം കോടതി

പ്രായപരിധിയിൽ ഇളവും മറ്റ് അധ്യാപകർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകളും നൽകണമെന്നും കോടതി നിർദേശം

എല്ലാ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ തസ്‌തികകൾ 12 ആഴ്‌ചകൾക്കകം കണ്ടെത്തണമെന്ന് സുപ്രീം കോടതി. സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021-ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്‌തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് സുധാൻഷൂ ധൂലിയ, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്.

പ്രൈമറി, സെക്കൻഡറി തലങ്ങളിൽ തസ്‌തികകൾ കണ്ടെത്തി സ്ഥിര നിയമനത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിർദേശം. 2021 ഒക്ടോബറിലാണ് ഉത്തർപ്രദേശിലെ ഒരു കേസ് പരിഗണിച്ച് സ്പെഷ്യൽ എജുക്കേറ്റർമാർക്ക് സ്ഥിരനിയമനം നൽകാൻ സുപ്രീ കോടതി ഉത്തരവിട്ടത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ താത്കാലികമായി ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാരിൽ അർഹമായവർക്ക് സ്ഥിര നിയമനം നൽകാൻ സംസ്ഥാന ഡിസ്എബിലിറ്റി കമ്മിഷണർ, വിദ്യാഭ്യാസ സെക്രട്ടറി, റിഹാബിലിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ആർസിഐ) പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രീം കോടതി നിർദേശം നൽകി.

ആവശ്യമെങ്കിൽ പ്രായപരിധിയിൽ ഇളവും മറ്റ് അധ്യാപകർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകളും നൽകണമെന്നും കോടതി നിർദേശം നൽകി. എന്നാൽ ഇവർക്ക് സുപ്രീം കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് മാത്രമെ അർഹതയുണ്ടാകു എന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ മൂന്ന് മാസത്തിന് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.

Share

More Stories

മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊന്ന കേസിൽ ഭീഷണി ഫോൺകോൾ കേന്ദ്രീകരിച്ചും അന്വേഷണം

0
യുപിയിൽ മാധ്യമ പ്രവർത്തകനെ അജ്ഞാതസംഘം വെടിവച്ചു കൊന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വിവരാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്‌പേയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ബാജ്‌പൈക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നതായി...

ഇന്ത്യൻ ഔഷധ വ്യവസായത്തിൽ ട്രംപിൻ്റെ താരിഫുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

0
ഇറക്കുമതികൾക്ക് തീരുവ ഉയർത്താനുള്ള യുഎസ് സർക്കാരിൻ്റെ തീരുമാനം ഇന്ത്യൻ ഔഷധ വ്യവസായത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തും. ഈ നീക്കം ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളുടെ ഉൽപ്പാദന ചെലവ് വർദ്ധിപ്പിക്കുകയും ആഗോള വിപണിയിൽ അവരുടെ ഉൽപ്പന്നങ്ങൾക്ക്...

23000, 25000 അല്ലെങ്കിൽ 27000; നിഫ്റ്റി ഈ വർഷം എത്ര റെക്കോർഡ് സൃഷ്‌ടിക്കും?

0
കഴിഞ്ഞ അഞ്ച് മാസമായി ഇന്ത്യൻ ഓഹരി വിപണി ഇടിവ് നേരിട്ടു. ഇത് നിക്ഷേപകർക്ക് ലക്ഷക്കണക്കിന് കോടി രൂപ നഷ്‌ടമുണ്ടാക്കി. എന്നാൽ കഴിഞ്ഞ വ്യാപാര ആഴ്‌ചയിൽ വിപണി 1200 പോയിന്റിലധികം കുതിച്ചുയർന്നു. ഇത് നിക്ഷേപകർക്ക്...

കാസര്‍കോട് കാണാതായ പെൺകുട്ടിയെയും 42 വയസുള്ള അയല്‍വാസിയും തൂങ്ങിമരിച്ച നിലയില്‍ കാട്ടില്‍; പോലീസ് അന്വേഷണം തുടങ്ങി

0
കാസർകോട്: പൈവളിഗയിൽ നിന്ന് മൂന്നാഴ്‌ച മുമ്പ് കാണാതായ 15 വയസുകാരിയേയും അയൽവാസിയായ 42 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15) അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ്...

‘അലവൈറ്റുകൾ ആരാണ്’; അവരെ സിറിയയിൽ വേട്ടയാടി കൊല്ലുന്നത് എന്തിന്?

0
ബഷർ അൽ- അസദിൻ്റെ വിടവാങ്ങലോടെ സിറിയയിലെ അലവൈറ്റ് സമൂഹത്തിൻ്റെ വിധി അനിശ്ചിതത്വത്തിലാണ്. ഒരിക്കൽ ഭരണകൂടം അധികാരം നേടിയ നിരവധി അലവൈറ്റുകൾ ഇപ്പോൾ വിമത വിഭാഗങ്ങളിൽ നിന്നും അസദിൻ്റെ ഭരണത്തിൻ കീഴിൽ ദുരിതമനുഭവിച്ച സുന്നി...

IIFA അവാർഡുകളിൽ ഹണി സിംഗിൻ്റെ ഭാഗ്യം തിളങ്ങി

0
ബോളിവുഡിലെ പ്രശസ്‌ത റാപ്പറും ഗായകനുമായ ഹണി സിംഗ് ഈ ദിവസങ്ങളിൽ വീണ്ടും വാർത്തകളിൽ ഇടം നേടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചുവരവ് പ്രഖ്യാപിക്കുക മാത്രമല്ല, തൻ്റെ പുതിയ സംഗീത പര്യടനത്തിലൂടെയും...

Featured

More News