30 September 2024

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചിക; കേരളം ഒന്നാമത്

ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ (75.3 വയസ്സ്) കേരളത്തിലും ഡല്‍ഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ്.

കേന്ദ്ര സക്കാരിനു കീഴിലെ നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയില്‍ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സര്‍വേ.സൂചികയില്‍ 75 സ്‌കോര്‍ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നിവ രണ്ടാം സ്ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നില്‍.

കേന്ദ്രം ഭരിക്കുന്ന പ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് മുന്നില്‍.മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സംസ്ഥാനം മുന്നിലാണ്. കേരളത്തില്‍ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്.

ഈ കാര്യത്തിൽ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്. യുപിയിൽ 2015-16ല്‍ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 36.4 ശതമാനമായി കുറഞ്ഞെന്ന് സര്‍വേയില്‍ പറയുന്നു. 2014 ഒക്ടോബര്‍ രണ്ടിന് ശുചിത്വഭാരത പദ്ധതി ആരംഭിച്ചതുമുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ 10.86 കോടി ശൗചാലയങ്ങള്‍ രാജ്യത്തുണ്ടാക്കി.

ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞെന്നാണ് സര്‍വേയില്‍ പറയുന്നത്. 2015-16ല്‍ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളില്‍ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നത് 57.4 ശതമാനമായി കുറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ (75.3 വയസ്സ്) കേരളത്തിലും ഡല്‍ഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ്.

Share

More Stories

‘യുണൈറ്റഡ് ഇൻ ട്രയംഫ്’; പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ ആദരിച്ചു

0
പാരീസ് ഒളിംപിക്‌സ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ‘യുണൈറ്റഡ് ഇൻ ട്രയംഫ്’ മുംബൈയിലെ ആൻ്റിലിയയിൽ നടന്നു. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയെ ആഗോള തലത്തിൽ എത്തിക്കുന്നതിൽ അവരുടെ കഠിനാധ്വാനം, അഭിനിവേശം, ആഴത്തിലുള്ള സ്വാധീനം എന്നിവ കണക്കിലെടുത്താണ്...

കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി വരുന്നു

0
തിരുവനന്തപുരം: കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷൻ്റെ ഭാ​ഗമായി എത്തുന്ന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പരിഭാഷാ സമിതിക്ക് ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെടിഎം)’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സർക്കാർ- അർധ...

പാകിസ്ഥാൻ പൗരനും മൂന്ന് വിദേശികളും ബംഗളൂരുവിൽ അറസ്റ്റിലായി

0
ബംഗളൂരു: ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനെയും മറ്റ് മൂന്ന് വിദേശികളെയും ബംഗളൂരു പ്രാന്തപ്രദേശത്ത് നിന്ന് ജിഗാനി സ്റ്റേഷൻ പരിധിയിൽ നിന്നും കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ പൗരൻ ബംഗ്ലാദേശ് സ്വദേശിയും രണ്ട്...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; എംപി പോലീസ് 51,000 പ്രതികളെ തിരിച്ചറിഞ്ഞു

0
ഭോപ്പാൽ: മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കേസുകൾക്കെതിരെ മധ്യപ്രദേശ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 51,000-ത്തിലധികം പേരെ കഴിഞ്ഞ...

ശിശുഭവനിൽ ആർഎസ് വൈറസ് ബാധ; അഞ്ച് കുട്ടികൾ ആശുപത്രിയിൽ

0
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍ എസ് വൈറസുകള്‍ പടരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിൻ്റെ...

‘ഫലസ്‌തീനിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി’ എഴുത്തുകാരി യുഎസ്എഐഡി അവാര്‍ഡ് നിരസിച്ചു

0
ന്യൂഡല്‍ഹി: അമേരിക്കയിലെ സ്വതന്ത്ര അന്താരാഷ്ട്ര വികസന ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇൻ്റെര്‍നാഷണല്‍ ഡെവലപ്‌മെന്റും (യുഎസ്എഐഡി) റൂം ടു റീഡ് ഇന്ത്യ ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരം വേണ്ടെന്നു വെച്ച് ആദിവാസി...

Featured

More News