13 November 2024

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ താലിബാൻ

അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നാളെ ആരംഭിക്കുന്ന സമ്മേളനത്തിനായി പ്രതിനിധികൾ പുറപെട്ടതായി അഫ്ഗാൻ എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ ഏജൻസി ആണ് എക്സിലൂടെ അറിയിച്ചത്.

ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അഫ്ഗാൻ ഭരണകൂടമായ താലിബാൻ. 2021ൽ അഫ്ഗാനിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത താലിബാൻ ഭരണകൂടത്തെ ലോകരാജ്യങ്ങൾ പലരും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ പലവിധ ഉപരോധങ്ങളും നിയന്ത്രണങ്ങളും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യാന്തര സമൂഹങ്ങളിൽ സജീവമായി ഇടപഴകാനും ബന്ധം മെച്ചപെടുത്താനും ഉള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ വേദിയെ താലിബാൻ ഉപയോഗപ്പെടുത്തും എന്ന് സൂചന.

ശക്തമായി തുടരുന്ന വരൾച്ച അഫ്ഗാനിസ്ഥാൻ്റെ നാലതെറ്റിച്ചിട്ടുണ്ട് . കാർഷിക മേഖല മൊത്തത്തിൽ താളംതെറ്റിയ അവസ്ഥയിലാണ്. ഭക്ഷ്യസുരക്ഷയും അവതാളത്തിലായി ധാരാളം ആളുകളുടെ ഉപജീവനം തന്നെ മുട്ടിയ അവസ്ഥയിലാണ്. രാജ്യത്തെ 34 സംസ്ഥാനങ്ങളിൽ 25ലും ഇതാണ് സ്ഥിതി. സാമ്പത്തിക സ്ഥിതിയും മോശമാണ് .

അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നാളെ ആരംഭിക്കുന്ന സമ്മേളനത്തിനായി പ്രതിനിധികൾ പുറപെട്ടതായി അഫ്ഗാൻ എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ ഏജൻസി ആണ് എക്സിലൂടെ അറിയിച്ചത്. അഫ്ഗാൻ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുമെന്ന് സംഘത്തെ നയിക്കുന്ന എം എച്ച് ഖാലിസ് അവകാശപ്പെടുന്നു .

Share

More Stories

ദേശസ്നേഹം വളർത്തുന്ന ‘അമരൻ’; സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ബിജെപി, വിമർശനവുമായി എസ്.ഡി.പി.ഐ

0
മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം അടിസ്ഥാനമാക്കി തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തി ചിത്രീകരിച്ച സിനിമയാണ് അമരൻ.ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തിയേറ്ററുകളിൽ മികച്ച...

ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള ‘ട്രംപോവ്ക’ ബ്രാൻഡഡ് സ്‌പിരിറ്റും മിനറൽ വാട്ടറും റഷ്യൻ വിപണിയിലേക്ക്

0
റഷ്യൻ സോഫ്‌റ്റ്‌വെയർ കമ്പനിയായ RAU IT ഡൊണാൾഡ് ട്രംപിൻ്റെ യുഎസ് തിരഞ്ഞെടുപ്പ് വിജയം കാരണം 'ട്രംപോവ്ക' എന്ന ബ്രാൻഡഡ് സ്‌പിരിറ്റും മിനറൽ വാട്ടറും ഉൾപ്പെടെയുള്ള പാനീയങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കാൻ ഒരുങ്ങുന്നതായി ആർബികെ റിപ്പോർട്ട്...

ഹൈടെക് സംവിധാനങ്ങൾ ‘മഹാകുംഭമേള’ക്ക്; സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ

0
യുപി സർക്കാർ 2025ലെ മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദഗ്‌ധർ, 700 ബോട്ടുകളിലായി 24 മണിക്കൂറും ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്....

സിപിഎമ്മും ‘കട്ടന്‍ ചായയും പരിപ്പുവടയും’

0
നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ സംസ്ഥാനത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇപി ജയരാജന്‍നുമായി ബന്ധപ്പെട്ട പുതിയ വിവാദം . മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമയം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയുടെ പേരിലായിരുന്നു...

ജമ്മു കാശ്‌മീരിൽ 119 ഭീകരർ സജീവമാണ്; തീവ്രവാദ പ്രവർത്തനങ്ങളിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
ഇൻ്റലിജൻസ് റിപ്പോർകൾ പ്രകാരം ജമ്മു കാശ്‌മീരിൽ നിലവിൽ 119 ഭീകരർ സജീവമാണ്. പ്രവർത്തനങ്ങളും റിക്രൂട്ട്‌മെൻ്റ് പാറ്റേണുകളും മേഖലയിലെ നിലവിലുള്ള സുരക്ഷാ വെല്ലുവിളികളിൽ വികസിച്ചു കൊണ്ടിരിക്കുന്ന പ്രവണതകൾ കാണിക്കുന്നുവെന്നാണ് വിവരങ്ങൾ. 18 പ്രാദേശിക റിക്രൂട്ട്‌മെൻ്റുകളും 61...

‘നഗ്ന വിവാഹങ്ങള്‍’ നടക്കുന്ന റിസോര്‍ട്ട്; 29 വധൂവരന്‍മാര്‍ നഗ്നരായി എത്തിയ വിവാഹാഘോഷം

0
എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌നതുല്യമായ നിമിഷമാണ് വിവാഹം. വിവാഹാഘോഷങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലാണ് പലരും തങ്ങളുടെ വിവാഹം ആസൂത്രണം ചെയ്യുന്നത്. അത്തരത്തില്‍ വ്യത്യസ്തമായി അരങ്ങേറിയ ഒരു വിവാഹാഘോഷമാണ് സോഷ്യല്‍ മീഡിയയില്‍...

Featured

More News