24 February 2025

വംശനാശം സംഭവിച്ച ജീവികളോട് നിങ്ങൾക്ക് സംസാരിക്കാം; അവസരമൊരുക്കി കേംബ്രിഡ്ജ് സർവകലാശാല

നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടങ്ങളാണ് സന്ദർശകരുമായി സംവദിക്കുന്നത്. മൊബൈൽ ഫോണിൽ ക്യൂആർ കോഡ് സ്കാൻ ചെയ്‌താൽ ചോദ്യങ്ങൾക്ക് ജീവികൾ മറുപടി പറയുന്നത് കേൾക്കാം.

നിങ്ങൾക്ക് വംശനാശം സംഭവിച്ച ജീവികളോട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടോ? ഡോഡോ പക്ഷിയും ചുവന്ന പാണ്ടയും അടക്കമുള്ള ജീവികളോട് സംസാരിക്കാനുള്ള അതുല്യ അവസരമാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ മ്യൂസിയം ഓഫ് സുവോളജി ഒരുക്കിയിരിക്കുന്നത്.

നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടങ്ങളാണ് സന്ദർശകരുമായി സംവദിക്കുന്നത്. മൊബൈൽ ഫോണിൽ ക്യൂആർ കോഡ് സ്കാൻ ചെയ്‌താൽ ചോദ്യങ്ങൾക്ക് ജീവികൾ മറുപടി പറയുന്നത് കേൾക്കാം. 13 വംശനാശം സംഭവിച്ച ജീവിവർഗങ്ങളുടെ കഥകളാണ് ഈ സാങ്കേതിക വിദ്യയുടെ ആദ്യഘട്ടം മുഖേന സംസാരിക്കുന്നത്.

ഈ ആവിഷ്കാരത്തിന്‍റെ പ്രധാന ലക്ഷ്യം, ജീവികൾ നേരിട്ട കാലഘട്ടത്തിലെ പ്രതിസന്ധികളെ മനുഷ്യരിലേക്ക് എത്തിക്കാനാണ്. ജീവികളുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിശദീകരണങ്ങളാണ് സന്ദർശകർക്ക് ലഭ്യമാക്കുന്നത്. കൂടാതെ, പ്രായത്തിനനുസരിച്ച് സമാന ചോദ്യങ്ങൾക്ക് വ്യത്യസ്തമായ മറുപടികൾ ലഭിക്കുന്നതും ഈ സംവിധാനത്തിന്‍റെ പ്രത്യേകതയാണെന്ന് അധികൃതർ പറയുന്നു.

20 ഭാഷകളിൽ, സ്‌പാനിഷ്, ജാപ്പനീസ് എന്നിവയുൾപ്പെടെ, ഇവയുടെ മറുപടികൾ ലഭ്യമാണ്. ഉദാഹരണത്തിന്, തിമിംഗലത്തോട് “ജീവിച്ചിരുന്നപ്പോൾ കണ്ടുമുട്ടിയ പ്രശസ്തരാര്?” എന്ന് ചോദിച്ചാൽ, “മനുഷ്യനെപ്പോലെ ഞാനൊരു പ്രശസ്തരെയും കണ്ടിട്ടില്ല” എന്ന തരത്തിലുള്ള ചിരിയുണർത്തുന്ന മറുപടികളാകും ലഭിക്കുക.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News