10 March 2026

ടാറ്റ മോട്ടോ‍ഴ്‌സ് ഇറ്റാലിയൻ കമ്പനിയായ ഇവെക്കോയെ 3.8 ബില്യൺ യൂറോക്ക് ഏറ്റെടുക്കുന്നു

ഇവെക്കോ പ്രതിരോധ ബിസിനസ് ഒഴികെയുള്ള ഭാഗങ്ങളാണ് ഏറ്റെടുക്കുന്നത്

ഇറ്റലിയിലെ വാണിജ്യ വാഹന (സിവി) പ്രമുഖരായ ഇവെക്കോ ഗ്രൂപ്പിന്‍റെ മു‍ഴുവൻ ഓഹരിയും ഏറ്റെടുക്കാൻ ഇന്ത്യൻ വാഹനഭീമൻ ടാറ്റ മോട്ടോഴ്‌സ്. ഏകദേശം 38,240 കോടി രൂപക്കാണ് ഏറ്റെടുക്കുന്നത്. 2008ൽ ബ്രിട്ടീഷ് ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവറിനെ 2.3 ബില്യൺ ഡോളറിന് വാങ്ങിയതാണ് ഇതിന് മുമ്പ് ടാറ്റ നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കൽ. ഇവെക്കോ പ്രതിരോധ ബിസിനസ് ഒഴികെയുള്ള ഭാഗങ്ങളാണ് ഏറ്റെടുക്കുന്നത്.

കമ്പനിയുടെ ബോർഡിൻ്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇവെക്കോ ഗ്രൂപ്പ് എൻവിയുടെ മുഴുവൻ പൊതുഓഹരികളും ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയതായി റെഗുലേറ്ററി പ്രസ്‌താവനയിൽ അറിയിച്ചു.

ഈ മേഖലയിൽ ആഗോള ചാമ്പ്യനാകുന്നതിന് ആവശ്യമായ വ്യാപ്‌തി, മികച്ച പ്രോഡക്റ്റ് പോർട്ട്‌ഫോളിയോ, വ്യാവസായിക ശേഷി എന്നിവയുള്ള ഒരു കൊമേ‍ഴ്സ്യൽ വാഹന ഗ്രൂപ്പ് നിർമിച്ചെടുക്കാനുള്ള കരാറിൽ എത്തിയതായി ടാറ്റ മോട്ടോഴ്‌സും ഇവെക്കോ ഗ്രൂപ്പും സംയുക്ത പറഞ്ഞു.

ഏറ്റെടുക്കൽ പൂർത്തിയായാൽ ഇവെക്കോയും ടാറ്റ മോട്ടോഴ്‌സിൻ്റെ വാണിജ്യ വാഹന ബിസിനസും ചേർന്ന് യൂറോപ്പ് (50%), ഇന്ത്യ (35%), അമേരിക്ക(15%) എന്നിവിടങ്ങളിലായി ഏകദേശം 22 ബില്യൺ യൂറോ (2,20,000 കോടി രൂപയിൽ കൂടുതൽ) വരുമാനം നേടുമെന്നാണ് റിപ്പോർട്ടുകൾ.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News