1 February 2025

‘നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ കേന്ദ്രം ശിക്ഷിക്കുന്നു; കേന്ദ്ര ബജറ്റിന് എതിരെ പ്രതിഷേധിച്ച് കേരള മുഖ്യമന്ത്രി

വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്

തിരുവനന്തപുരം: കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്നും വയനാടിൻ്റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല.

വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.

25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസ മേഖലയിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ലെന്നതാണ് സ്ഥിതി.

വായ്‌പാ പരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവെച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍- നെല്ല്- നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല. കേരളത്തിൻ്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്.

അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്ന് നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെ തന്നെ ഇത് അട്ടിമറിക്കും.

ഒബിസി, പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക- കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാര്‍ഷിക- വ്യവസായ രംഗങ്ങള്‍ക്ക് വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസകരമായിരുന്നു. അതിനുപോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല.

പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Share

More Stories

‘ഞാൻ വെടിവയ്ക്കും’; ഡൽഹിയിൽ ആം ആദ്‌മി എംഎൽഎക്ക് നേരെ ആക്രമണം

0
ആം ആദ്‌മി പാർട്ടി (എഎപി) എംഎൽഎയും ഡൽഹിയിലെ റിതാല മണ്ഡലത്തിലെ സ്ഥാനാർഥിയുമായ മൊഹീന്ദർ ഗോയൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായി വീണതായി ഡൽഹി പൊലീസ് ശനിയാഴ്‌ച അറിയിച്ചു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി...

“നിങ്ങൾക്ക് ജോലി ഇല്ലെങ്കിൽ എന്ത് സംഭവിക്കും?” 2025-ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തൊഴിലില്ലാത്തവരുടെ അവസ്ഥയെന്താണ് എന്ന ചോദ്യം ഉന്നയിച്ചു. പുതിയ ഭരണത്തിന് കീഴിലുള്ള പുതുക്കിയ നികുതി സ്ലാബുകളോടും നിരക്കുകളോടും...

ട്രംപ് DEI നിർദ്ദേശം അനുസരിക്കാൻ ഉത്തരവിട്ടതിന് ശേഷം ചില ‘ഫെഡറൽ വെബ്‌സൈറ്റുകളും’ നഷ്‌ടപ്പെട്ടു

0
വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ചില ഭാഷകൾ നീക്കം ചെയ്യുന്നതിനുള്ള വൈറ്റ് ഹൗസ് ഉത്തരവ് പാലിക്കാൻ ഫെഡറൽ ഏജൻസികളോട് പറഞ്ഞതിനെ തുടർന്ന് ചില സർക്കാർ വെബ്‌പേജുകൾ വെള്ളിയാഴ്‌ച മുതൽ ഇരുണ്ടുപോയി. ഫെഡറൽ ഏവിയേഷൻ...

സിയോ കാങ് ജൂണിൻ്റെ ‘അണ്ടർകവർ ഹൈസ്‌കൂൾ’ ‘മെയിൻ ഹൂൻ നാ’യുമായി താരതമ്യപ്പെടുമ്പോൾ

0
കൊറിയൻ നാടകങ്ങൾ, അല്ലെങ്കിൽ കേവലം കെ- നാടകങ്ങൾ, ഇന്ത്യൻ ടെലിവിഷൻ സ്‌ക്രീനുകളെ പലപ്പോഴും കീഴടക്കി. അതിനിടെ 'അണ്ടർകവർ ഹൈസ്‌കൂൾ' കൊടുങ്കാറ്റ് സൃഷ്‌ടിക്കാൻ കാത്തിരിക്കുകയാണ്. ഷാരൂഖ് ഖാൻ്റെ ചിത്രമായ മെയ് ഹൂ നയുടെ അരങ്ങേറ്റത്തിൻ്റെ...

എക്കണോമിക്‌സ് വിദ്യാർത്ഥി മുതൽ ഇക്കണോമി ബോസ് വരെ; ഈ മധുരൈ പെൺകുട്ടിയുടെ വിജയഗാഥ

0
മധുരയിൽ നിന്ന് ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയിലേക്കുള്ള നിർമ്മല സീതാരാമൻ്റെ യാത്ര പ്രതിരോധ ശേഷിയുടെയും നിശ്ചയ ദാർഢ്യത്തിൻ്റെയും തകർപ്പൻ നേട്ടങ്ങളുടെയും കഥയാണ്. പ്രതിരോധ മന്ത്രാലയത്തിലെ അവരുടെ നിർണായക പങ്ക് മുതൽ...

ആകാശത്ത് ഭയപ്പെടുത്തുന്ന അഗ്നിഗോളങ്ങൾ പകർത്തിയപ്പോൾ അതൊരു ജെറ്റ് വിമാനം ആയിരുന്നു

0
ജനുവരി 31 വെള്ളിയാഴ്‌ച രാത്രി ഫിലാഡൽഫിയ പരിസരത്ത് ആറുപേരുമായി പോയ ഒരു ചെറിയ മെഡെവാക് ജെറ്റ് തകർന്ന നിമിഷം ഭയാനകമായ ഡാഷ്‌ക്യാമും ഡോർബെൽ ഫൂട്ടേജും പകർത്തിയിട്ടുണ്ട്. ഒരു ശിശുരോഗ രോഗിയും അവളുടെ അമ്മയും...

Featured

More News