ദിവ്യാ ഉണ്ണിയുടെ നൃത്ത പരിപാടിയുടെ സ്പോൺസറായ കല്യാൺ സിൽക്സിനും പണികൊടുത്തത് സംഘാടകരായ മൃദംഗനാദം. 12500 സാരികൾക്ക് ഓഡർ വന്നുവെന്നും അവ ഓരോന്നിനും വില 390 രൂപ നിരക്കിലാണ് നൽകിയതെന്നും കല്യാൺ സിൽക്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
തങ്ങളെ അനാവശ്യമായി ഇതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്‌സ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം സാരി വാങ്ങിക്കുവാൻ വേണ്ടി മൃദംഗനാദം 1600 രൂപയാണ് നർത്തകരിൽ നിന്നും ഈടാക്കിയത്. അപ്പോൾ 19200000 രൂപയാണ് ഇതിലൂടെ മാത്രം മൃദംഗനാദം നേടിയെടുത്തത്. സംഘാടകരായ മൃദംഗ വിഷന് 12,500 സാരികള്‍ നിര്‍മിച്ച് നല്‍കിയെന്നും ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയതെന്നും കല്യാണ്‍ സില്‍ക്‌സ് പറയുന്നു.
അതേസമയം, പങ്കെടുത്തവരിൽ നിന്നും സംഘാടകര്‍ സാരി ഒന്നിന് 1,600 രൂപ വീതം ഈടാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്നും കല്യാണ്‍ സില്‍ക്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. 12,500 സാരികള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മൃദംഗ വിഷന്‍ സമീപിച്ചു. പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിക്കുകയും കുറഞ്ഞ വിലക്കുമാണ് നൽകിയത്. ഇതാണ് 1,600 രൂപയ്ക്ക് സംഘാടകര്‍ നല്‍കിയത്.