രാജ്യത്തിന് നഷ്ടമാകുന്ന യുവരക്തങ്ങൾ; നാട്ടിൽ നിന്നിട്ടും ഗതിപിടിക്കാതെ യുവതലമുറ

ഒരു പത്ത് വർഷങ്ങൾക്ക് അപ്പുറം കേരളം വൃദ്ധന്മാരുടെയും വൃദ്ധകളുടെയും നാടായി മാറുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

വിദേശത്ത് പോയി പഠിക്കുന്നതും അവിടെ ജോലി ചെയ്യുന്നതും വളരെ അപൂർവ്വമായിരുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുകളുള്ള വീടുകളിലെ കുട്ടികൾ, എന്തെങ്കിലും പ്രത്യേക സ്കോളർഷിപ്പ് ലഭിക്കുന്നവർ എന്നിവരായിരുന്നു കൂടുതലായും വിദേശരാജ്യങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് കേരളത്തിലെ സ്ഥിതി അതിൽ നിന്ന് ഒത്തിരി വ്യത്യസ്തമാണ്. കേരളത്തിലെ മാത്രമല്ല രാജ്യത്ത് മുഴുവൻ ഇത്തരം കുടിയേറ്റങ്ങൾ തന്നെയാണ് നടക്കുന്നത്.

ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാരാണ് ഇന്ന് തൊഴിൽ ഇല്ലാതെ നെട്ടോട്ടം ഓടുന്നത്. ഇനി തൊഴിൽ ഉണ്ടെങ്കിൽ തന്നെ അതിന് മാന്യമായ ശമ്പളം ലഭിക്കുന്നില്ല. ഇവിടെ നിന്ന് ലഭിക്കുന്ന ശമ്പളത്തെക്കാൾ ചിലവുകളാണ്. എല്ലാവർഷവും ജീവിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളുടെയും വില വർധിപ്പിക്കുന്നുണ്ട്. എന്നാൽ ശമ്പളം മാത്രം കൂടുന്നില്ല. ഈ സ്ഥിതി നിലനിൽക്കുന്നതുകൊണ്ടാണ് പലരും വിദേശത്തേക്ക് പോയി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നത്.

പല വിദേശ രാജ്യങ്ങളും നല്ല ഓഫറുകൾ നൽകി നമ്മുടെ യുവാക്കളെ അവിടേക്ക് കൊണ്ടുപോകുമ്പോൾ അവരെ ഇവിടെ പിടിച്ചുനിർത്തണം എന്ന തോന്നൽ ഇവിടുത്തെ സർക്കാരിന് ഇല്ല. ഇനി തോന്നൽ ഉണ്ടെങ്കിൽ തന്നെ അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുപ്പക്കാരുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒന്നും ഇവിടെയില്ല എന്നത് യഥാർഥ്യമാണ്. സർക്കാർ ജോലികളും പോലും കൃത്രിമം നടക്കുന്നത് പലരെയും തളർത്തുന്നു. പാർട്ടി അനുഭാവികൾക്ക് മാത്രം ജോലി എന്ന നയവും ദോഷമാണ്.

ഒരു പത്ത് വർഷങ്ങൾക്ക് അപ്പുറം കേരളം വൃദ്ധന്മാരുടെയും വൃദ്ധകളുടെയും നാടായി മാറുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ഇപ്പോൾ തന്നെ പല വീടുകളിലും മാതാപിതാക്കൾ മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. ഇവിടെ നിന്ന് പഠനത്തിനും മറ്റും പോകുന്നവർ അവിടെ ജോലി കൂടെ ലഭിക്കുന്നത്തോടെ തിരികെ വരാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇപ്പോൾ നാട്ടിൽ ഉള്ള ചെറുപ്പക്കാരിൽ ഭൂരിപക്ഷവും ഇവിടെ നിൽക്കുന്നത് നാടിനോടുള്ള സ്നേഹം കൊണ്ടല്ല എന്നത് വ്യക്തമാണ്.

ആളുകൾ പുറംരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും രാജ്യത്തിന് നല്ലതാണെങ്കിലും നമുക്ക് നഷ്ടമാകുന്നത് ഊർജസ്വലരായ ചെറുപ്പക്കാരെയാണ്. ഏറ്റവും നല്ല പ്രായത്തിൽ ഈ രാജ്യത്തിന് വേണ്ടി പ്രയത്നിക്കേണ്ടവർ മറ്റ് രാജ്യങ്ങളുടെ വളർച്ചക്ക് വേണ്ടി പണിയെടുക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് യുവാക്കളാണ് അവരെ നല്ല ജോലിയും അതിന് അനുസരിച്ചുള്ള ശമ്പളവും നൽകേണ്ടത് ഇവിടുത്തെ സർക്കാരാണ്. ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ അത് വലിയ അപകടമാകും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അമേരിക്ക- ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾ പരാജയപ്പെടുന്നു, പുതിയ തന്ത്രങ്ങൾ തേടി പെൻ്റെഗൺ

ലോകത്തിലെ ഏറ്റവും വലിയ വൻശക്തിയായ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സൈനികവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്ക്. ആഴ്‌ചകളോളം നീണ്ട കനത്ത ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും നടത്തിയിട്ടും ഹോർമുസ് കടലിടുക്ക്...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

അമേരിക്ക- ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾ പരാജയപ്പെടുന്നു, പുതിയ തന്ത്രങ്ങൾ തേടി പെൻ്റെഗൺ

ലോകത്തിലെ ഏറ്റവും വലിയ വൻശക്തിയായ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സൈനികവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്ക്. ആഴ്‌ചകളോളം നീണ്ട കനത്ത...

കേരളത്തിൽ മഴ അതിതീവ്രം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍...

ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കടുത്ത ചുഴലിയിൽ കുടുങ്ങി

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിന് പറക്കലിനിടെ വായുവിൽ കടുത്ത പ്രക്ഷുബ്ധത (Severe...

നടി തൃഷക്കെതിരായ പരാമർശം; എംഎൽഎ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

നടി തൃഷക്കെതിരായ അശ്ലീല പരാമർശ ആരോപണത്തിൽ തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിനെ പൊലീസ്...

ഫിഫ ലോകകപ്പ് ഓഹരി വിൽപ്പന പദ്ധതി ഉപേക്ഷിച്ചു; കടുത്ത എതിർപ്പിനെ തുടർന്ന് പിന്മാറ്റം

യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത എതിർപ്പും ബഹിഷ്‌കരണ ഭീഷണിയെയും തുടർന്ന് ലോകകപ്പിൻ്റെ ഓഹരികൾ വിൽക്കാനുള്ള വിവാദ തീരുമാനത്തിൽ നിന്ന് ഫിഫ...

സൈക്ലോ സ്‌പോറിയാസിസ് അണുബാധ മൂലം രണ്ട് മരണം; യുഎസിൽ രോഗബാധ അതിവേഗം വ്യാപിക്കുന്നു

യുഎസ് സംസ്ഥാനമായ മിഷിഗണിൽ സൈക്ലോ സ്‌പോറിയാസിസ് (Cyclosporiasis) അണുബാധ ഗുരുതരമായ ഘട്ടത്തിലേക്ക്. സംസ്ഥാനത്ത് അണുബാധ മൂലം രണ്ട് പേർ...

“ബേസിൽ സൗജന്യം നേടുന്ന സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുന്നു”; ഗതാഗത മന്ത്രി സിപി ജോണിൻ്റെ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തം

സ്വകാര്യ സ്‌കൂൾ ഫീസും സൗജന്യ ബസ് യാത്രയും ചൂണ്ടിക്കാട്ടി സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി...

എൽഐസി ഓഹരികളിൽ വൻ ഇടിവ്; 6.5% ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികളിൽ കനത്ത വിൽപ്പന...