6 March 2026

ആദ്യം ഷോട്ട് – പേര് പിന്നാലെ വരും; സൂര്യ 44

മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഓരോ അപ്ഡേഷൻ വരാനും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂര്യ 44 എന്ന് പ്രഖ്യാപിച്ച നടൻ സൂര്യയുടെ കരിയറിലെ 44 ആമത് സിനിമ. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സംവിധായകൻ – നടൻ താര കോമ്പിനേഷൻ ആണ് ഈ ആകാംഷയുടെ പ്രധാന കാരണം.

ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ കരിയറിലെ 44-ാമത്തെ ചിത്രവുമാണ്. സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ ഇന്നലെ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ എത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍

രാത്രി 8 മണിക്ക് ചിത്രത്തിന്റെ അപ്ഡേഷൻ ഉണ്ടെന്ന അണിയറ പ്രവർത്തകരുടെ പ്രഖ്യാപനം മുതൽ വമ്പൻ കാത്തിരിപ്പ് ആയിരുന്നു ആരാധകർക്ക്. ചിത്രത്തിന്‍റെ ആദ്യ പ്രൊമോഷണല്‍ മെറ്റീരിയലായി കാര്‍ത്തിക് സുബ്ബരാജ് ചിത്രീകരിച്ച ഫസ്റ്റ് ഷോട്ട് തന്നെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

കടലിന് അഭിമുഖമായുള്ള, ബാല്‍ക്കണിയെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് കടലിലേക്ക് നോക്കിയിരിക്കുന്ന സൂര്യയാണ് പുറത്തെത്തിയ വീഡിയോയില്‍ ഉള്ളത്. പഴയ കാലത്തെ കഥയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിന്‍റേജ് ഗെറ്റപ്പിലാണ് വീഡിയോയില്‍ സൂര്യ. ആവേശകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ലവ് ലാഫ്റ്റര്‍ വാര്‍ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

പൊന്നിയില്‍ സെല്‍വനിലെ പ്രേക്ഷകശ്രദ്ധ നേടിയ ആഴ്വാര്‍കടിയന്‍ നമ്പിക്ക് ശേഷം ജയറാമിന് പ്രതിഭ തെളിയിക്കാന്‍ സാധിക്കുന്ന റോള്‍ ആയിരിക്കും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലേതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കങ്കുവ എന്ന ചിത്രമാണ് സൂര്യയുടേതായി അടുത്ത് പുറത്തെത്തുക.

വമ്പൻ താര നിരയും, സംവിധായകൻ, അണിയറ പ്രവർത്തകർ എന്നിങ്ങനെ സിനിമയുടെ എല്ലാ ഘടകങ്ങളും ആകാംഷ നൽകുന്നതിനാൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാകും ഓരോ കാര്യങ്ങളും പുറത്ത് വരിക എന്നതാണ് റിപ്പോർട്ടുകൾ.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News